+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് ജോർജ് യാക്കോബായാ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവകദിനവും ഏപ്രിൽ 20, 21 തീയതികളിൽ

അബർഡീൻ: അബർഡീൻ സെന്‍റ്് ജോർജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവക ദിനവും ഏപ്രിൽ 20,21 (വെള്ളി,ശനി, ) തീയതികളിൽ അബർഡീൻ മാസ്ട
സെന്‍റ് ജോർജ് യാക്കോബായാ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവകദിനവും ഏപ്രിൽ 20, 21 തീയതികളിൽ
അബർഡീൻ: അബർഡീൻ സെന്‍റ്് ജോർജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവ് വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവക ദിനവും ഏപ്രിൽ 20,21 (വെള്ളി,ശനി, ) തീയതികളിൽ അബർഡീൻ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ്റ് ക്ലെമെന്‍റ്സ്് എപ്പിസ്കോപ്പൽ പള്ളിയിൽ (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) വച്ചു കോട്ടയം ഭദ്രസന മെത്രാപ്പൊലീത്ത അഭി. ഡോ: തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യാ കാർമ്മികത്വത്തിൽ വി. കുർബാനയോടുകൂടി ഭക്തിയാദരപൂർവ്വം ആഘോഷിക്കപ്പെടും.

ഏപ്രിൽ 20 വെള്ളിയാഴ്ച വൈകുന്നേരം 6ന് കൊടി ഉയർത്തുന്നതോടു കൂടി പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാർത്ഥനയും സുവിശേഷ പ്രസംഗം ഏപ്രിൽ 21 ശനിയാഴ്ച്ച രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്ന്് ഡോ. തോമസ് മോർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യാ കാർമ്മികത്വത്തിൽ വി. കുർബാനയും വി.ഗീവർഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, അനുഗ്രഹ പ്രഭാഷണം, പാരന്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിർവാദം, കൈമുത്ത്, ആദ്യഫല ലേലം, നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാർഥനയോടുംകൂടി നേർച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ചു അനുഗ്രഹീതരാകുവാൻ ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.


പള്ളിയുടെ വിലാസം.St .Clements  Episcopal  Church , Mastrick Drive ,
AB 16  6 UF , Aberdeen , Scotland , UK .

കുടുതൽ വിവരങ്ങൾക്ക് :

വികാരി - റവ ഫാ: എബിൻ മാർക്കോസ് - 07736547476
സെക്രട്ടറി - രാജു വേലംകാല - 07789411249, 01224 680500
ട്രഷറാർ - ജോണ്‍ വർഗീസ് - 07737783234, 01224 467104

റിപ്പോർട്ട്: രാജു വേലംകാല