പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രുപതയുടെ വിവിധ റീജണുകളിൽ വച്ചു വി. കുർബാനയെക്കുറിച്ചുള്ള പഠനക്ലാസുകൾ സംഘടിപ്പിക്കുന്നു. സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറിയും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ ലിറ്റർജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ടാണ് ക്ലാസുകൾ നയിക്കുന്നത്.
കഴിഞ്ഞ നവംബറിൽ നടന്ന പ്രഥണ ഗ്രേറ്റ് ബ്രിട്ടണ് രൂപത എപ്പാർക്കിയൽ സമ്മേളനത്തിൽ റവ. ഡോ. പോളി മണിയാട്ട് സീറോ മലബാർ വി. കുർബാനയുടെ ദൈവശാസ്ത്ര ആഴത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും പഠനറിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. വിശ്വാസികളുടെ ഇടയിൽ നിന്നും അതിനുലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് രൂപതയിലുടനീളമുള്ള സീറോ മലബാർ വിശ്വാസികൾക്കായി ഇത്തരം പഠനക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു. വി. കുർബാന അർപ്പിക്കാനായി വിവിധ സ്ഥലങ്ങളിൽ ഒരുമിച്ചു കൂടിയ ചെറിയ സമൂഹങ്ങൾ വളർന്നാണ് ഇന്നു നാം കാണുന്ന രൂപതയുടെ വളർച്ചയിലേക്കെത്തിയതെന്നും ആദിമസഭയും വി. കുർബാനയെ കേന്ദ്രീകരിച്ചാണ് സഭാ സമൂഹങ്ങൾ വളർന്നു വന്നതെന്നും മാർ സ്രാന്പിക്കൽ പറഞ്ഞു.
സൗത്താംപ്റ്റണ്‍, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ലണ്ടൻ, കേംബ്രിഡ്ജ്, ബ്രിസ്റ്റോൾ- കാർഡിഫ്, പ്രസ്റ്റണ്‍, കവൻട്രി എന്നിവിടങ്ങളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രന്തണ്ട് ഇടങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ റവ. ഫാ. രാജേഷ് ആനാത്തിൽ, റവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, റവ. ഫാ. ജോസഫ് വെന്പാടുംന്തറ, റവ. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, റവ. ഫാ. ജോസഫ് പിണക്കാട്ട്, റവ. ഫാ. ജോസ് അന്ത്യാംകുളം, റവ. ഫാ. ഫിലിപ്പ് പന്തമാക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റവ. ഫാ. പോൾ വെട്ടിക്കാട്ട്, റവ. ഫാ. മാത്യു ചുരപൊയ്കയിൽ, റവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പഠനക്ലാസുകൾക്കു നേതൃത്വം നൽകും. വി. കുർബാനയെക്കുറിച്ചു ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന ഈ പഠനക്ലാസിൽ എല്ലാ വിശ്വാസികളും പ്രത്യേകിച്ചു കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, വേദപാഠം അധ്യാപകർ, വിമൻസ് ഫോറം അംഗങ്ങൾ, അൾത്താര ശുശ്രൂഷികൾ എന്നിവരും സംബന്ധിക്കണമെന്ന് മാർ സ്രാന്പിക്കൽ ആഹ്വാനം ചെയ്തു.
ക്ലാസുകൾ നടക്കുന്ന സ്ഥലവും സമയവും തീയതിയും
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്