ലണ്ടൻ: വാറിക്ഷെയറിലെ റഗ്ബിയിൽ ജൂണ്‍ 30 ശനിയാഴ്ച അരങ്ങേറുന്ന ന്ധകേരളാ പൂരം 2018ന്ധനോടനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷൻ സ്വീകരണം ബെന്നി ബഹനാൻ എക്സ് എംഎൽഎ നിർവഹിച്ചു. യുകെയിൽ സ്വകാര്യ സന്ദർശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. യുകെയിലെ പ്രമുഖ മലയാളി ഹോട്ടൽ ഗ്രൂപ്പായ കായൽ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷൻ സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്.
മിഡ് സസ്സെക്സിൽ നിന്നുമുള്ള മിസ്മ ടീം ക്യാപ്റ്റൻ ജോഷി ജേക്കബിൽ നിന്നും ടീം രജിസ്ട്രേഷൻ ഫോമും ഒരു ടീമിന്റെ രജിസ്ട്രേഷൻ ഫീസായ 250 പൗണ്ട് ചെക്കും കൂടി ബെന്നി ബഹനാൻ സ്വീകരിച്ചത്. തുടർന്ന് ഫോമും ചെക്കും അദ്ദേഹം യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസിന് കൈമാറി. യുക്മയുടെ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ അദ്ദേഹത്തോട് ജനറൽ സെക്രട്ടറിയോട് വിശദീകരിച്ചു. പ്രവാസി മലയാളികൾക്കിടയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന യുക്മയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
ചടങ്ങിൽ യുക്മ ടൂറിസം പ്രമോഷൻ ക്ലബ് വൈസ് ചെയർമാൻ ടിറ്റോ തോമസ് അധ്യക്ഷനായിരുന്നു. യുക്മ നേതാക്കളായ ജോമോൻ കുന്നേൽ സ്വാഗതവും അജിത് വെണ്മണി നന്ദിയും രേഖപ്പെടുത്തി. സ്വാഗതസംഘം ജനറൽ കണ്‍വീനർ അഡ്വ. എബി സെബാസ്റ്റ്യൻ, സ്വാഗതസംഘം ഭാരവാഹികളായ ജേക്കബ് കോയിപ്പള്ളി, ജോഷി സിറിയക്, സി.എ ജോസഫ്, അബ്രാഹം ജോസ്, ബിപിൻ എബ്രാഹം വിവിധ സാമൂഹിക സംഘടനാ നേതാക്കളായ ജെയ്സണ്‍ ജോർജ്, അഡ്വ. സന്ദീപ് പണിക്കർ, ടോമിച്ചൻ കൊഴുവനാൽ എന്നിവർ പങ്കെടുത്തു.
മിസ്മ ബർജസ്സ്ഹിൽ ടീം ഇത്തവണ ആദ്യമായിട്ടാണ് മത്സരവള്ളംകളിയിൽ പങ്കെടുക്കാനെത്തുന്നത്. ക്യാപ്റ്റൻ ജോഷി ജേക്കബിനൊപ്പം ടീം അംഗങ്ങളായ ജിജോ അരയത്ത്, സിബി തോമസ്, ജിമ്മി അഗസ്റ്റിൻ, ജോയ് തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുവാനെത്തിയിരുന്നു.
ടീം രജിസ്ട്രേഷന് വളരെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചു വരുന്നത്. ആദ്യ മത്സരവള്ളംകലിയിൽ പങ്കെടുക്കാനെത്തിയത് 22 ടീമുകളായിരുന്നുവെങ്കിൽ ഇത്തവണ കൂടുതൽ ടീമുകൾ പങ്കെടുക്കുവാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ന്ധകേരളാ പൂരം 2018ന്ധനോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്റ്റർ ചെയ്യാവുന്ന അവസാന തീയതി ഏപ്രിൽ 25 ആയിരിക്കുമെന്ന് പ്രോഗ്രാം കമ്മറ്റി ചെയർമാൻ മാമ്മൻ ഫിലിപ്പ് അറിയിച്ചു.
ടീം രജിസ്ട്രേഷൻ വിവരങ്ങൾക്ക്:
ജയകുമാർ നായർ:07403 223066, ജേക്കബ് കോയിപ്പള്ളി:07402 935193
കേരളാ പൂരം 2018: കൂടുതൽ വിവരങ്ങൾക്ക് മാമ്മൻ ഫിലിപ്പ്: 07885467034, റോജിമോൻ വർഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.