ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബക്കിംഗ്ഹാം കൊട്ടാരത്തിൽ ബ്രിട്ടീഷ് രാജ്ഞി എലിസബത്തുമായി കൂടിക്കാഴ്ച നടത്തി. ഭാരത് കി ബാത്ത് സബ്കേ സാത്ത് പരിപാടിക്കു മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്.
ശാസ്ത്രത്തിന്റെയും കണ്ടുപിടിത്തങ്ങളുടെയും 5000 വർഷം എന്ന പ്രദർശനത്തിന്റെ ഭാഗമായി ചാൾസ് രാജകുമാരനുമായും മോദി നേരത്തെ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് പ്രധാനമന്ത്രി തെരേസ മേയ് എന്നിവരുമായും നേരത്തെ ചർച്ചകൾ നടത്തി.
വെസ്റ്റ്മിനിസ്റ്ററിലെ സെൻട്രൽ ഹാളിൽ ഭാരത് കി ബാത്ത്, സബ്കേ സാത്ത് പരിപാടിയിൽ പങ്കെടുത്തവരുമായി മുഖാമുഖവും അദ്ദേഹം നടത്തി. ജനാധിപത്യത്തിൽ ജനങ്ങൾ ദൈവത്തെപ്പോലെയാണ്. അവരാഗ്രഹിച്ചാൽ ഒരു ചായക്കച്ചവടക്കാരനു പ്രധാനമന്ത്രിയാകാനും രാജകൊട്ടാരത്തിൽ ഹസ്തദാനം നൽകാനും സാധിക്കുമെന്നും മോദി പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ