വാറിംഗ്ടണ്‍: വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ മൂന്നാമത് വാർഷികവും, ഈസ്റ്റർ വിഷു ആഘോഷങ്ങളും വർണാഭമായി ആഘോഷിച്ചു. ഇക്കഴിഞ്ഞ വിഷുദിനത്തിൽ നടന്ന ആഘോഷങ്ങളിൽ വാർഷിക പൊതുയോഗവും, കൂടാതെ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ഏപ്രിൽ15 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4ന് പ്രസിഡന്റ് പ്രമീള ജോജോയുടെ
അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സെക്രട്ടറി സുരേഷ് നായരും, കണക്കുകൾ എബി തോമസും അവതരിപ്പിച്ചു. അതിനു ശേഷം നടന്ന പൊതുചർച്ചകൾക്കുശഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി സുരേഷ് നായരെയും ജോബി സൈമണ്‍(സെക്രട്ടറി), ദീപക് ജേക്കബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ദീപാ എബി (വൈസ് പ്രസിഡന്റ്), ബിജു ജോയ് (ജോയിന്റ് സെക്രട്ടറി), റിജോ വർഗീസ് (ഓഡിറ്റർ), ആദർശ് ബിജു (യൂത്ത് പ്രതിനിധി) എന്നിവരെയും തെരഞ്ഞെടുത്തു.
വൈകിട്ട് 6ന് ആരംഭിച്ച പൊതു സമ്മേളനം യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ പ്രസിഡൻറ് ഷീജോ വർഗീസ് ഉദ്ഘാടനം ചെയ്തു. മലയാളി കൂട്ടായ്മകളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെ കുറിച്ചും, കുട്ടികളിൽ കേരള സംസ്കാരം വളർത്തുവാൻ മലയാളി അസോസിയേഷനുകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ കുറിച്ചും വിശദീകരിച്ച് ഷീജോ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.
വിശിഷ്ടാതിഥിയായി എത്തിചേർന്ന എത്തിനിക് അസോസിയേഷൻ ചെയർമാൻ ഹസൻ ഖാസി കഴിഞ്ഞ വർഷങ്ങളിൽ മലയാളി സമൂഹം വാറിംഗ്ടണ്‍ കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ മേളകളെയും, കൈവരിച്ച നേടങ്ങളേയും പരാമർശിച്ച് സമൂഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ചു സ്ഥാനങ്ങൾ കൈമാറി പഴയ കമ്മിറ്റിക്ക് വേണ്ടി തോമസ് ചാക്കോ നന്ദിയും പറഞ്ഞു.
തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ദേശി നാച്ചിന്റെ ഫ്യൂഷൻ ഡാൻസും ഗാനമേളയും പരിപാടിക്ക് കൂടുതൽ ചാരുത നൽകി. പങ്കെടുത്ത മുഴുവൻ കൂട്ടികൾക്കും വിഷുകൈനീട്ടം നൽകി രാത്രി പത്തോടെ പരിപാടികൾക്ക് തിരശീല വീണു.
റിപ്പോർട്ട്: അലക്സ് വർഗീസ്