ഡബ്ലിൻ: അയർലണ്ടിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഡബ്ലിനിൽ ആവേശകരമായ സമാപനം. ഏപ്രിൽ 6, 7 തീയതികളിൽ ഗ്രിഫിത് അവന്യൂ മറീനോയിലെ സ്കോയിൽ മുഹിറേ ബോയ്സ് സ്കൂളിൽ വച്ചു നടത്തപ്പെട്ട കിഡ്സ്ഫെസ്റ്റിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. അയർലണ്ടിലെ ഏറ്റവും വാശിയേറിയ കലാ മത്സരങ്ങൾക്ക് വിധി നിർണയിക്കുവാനായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിധികർത്താക്കളാണ് എത്തിച്ചേർന്നത്.
മത്സരങ്ങൾ തുടങ്ങുന്ന ഏപ്രിൽ 6 വെള്ളിയാഴ്ച്ച ഡാൻസ് മത്സരങ്ങളും ഏപ്രിൽ 7 ശനിയാഴ്ച്ച മറ്റ് മത്സരങ്ങളുമാണ് നടത്തപ്പെട്ടത്. മുൻ വർഷങ്ങളേക്കാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചതിനാൽ മൂന്ന് വേദികളിലായിരിന്നു മത്സരങ്ങൾ. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഡബ്ലിൻ സിറ്റി കൗണ്‍സിലിന്റെയും ഫിൻഗാൽ കൗണ്ടി കൗണ്‍സിലിന്റെയും സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കുമോൻ സ്റ്റഡി സെന്റർ, ആസ്പൈർ ഇൻഷുറൻസ് എന്നിവരായിരുന്നു മുഖ്യ സ്പോണ്‍സർമാർ. മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മൈൻഡ് ഭാരവാഹികൾ നന്ദി അറിയിച്ചു.