ലണ്ടൻ: യുകെയിലെ ലണ്ടനിലെയും കെന്റിലെയും ക്നാനായക്കാരുടെ ചാപ്ലൈൻസി സെന്റ്. ജോസഫ്സ് ക്നാനായ ചാപ്ലൈൻസി വി. ഒൗസേഫിന്റെ തിരുന്നാൾ 2 മേയ് 4, 5 തീയതികളിൽ ഹോണ്ചർച്ചിലുള്ള സെന്റ്ആൽബൻസ് ചർച്ചിൽ ആഘോഷംപൂർവം കൊണ്ടാടുന്നു. കോട്ടയത്തെ അതിരൂപത സഹായ മെത്രാൻ അഭി. മാർ ജോസഫ് പണ്ടാരശേരിൽ പിതാവിന്റെ പ്രധാന കാർമീകത്വത്തിലും യുകെയിലെ എല്ലാ ക്നാനായ വൈദീകരുടെയും സഹകാർമീകത്വത്തിലും ആചരിക്കപ്പെടുന്ന തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവം പങ്കെടുത്ത് വി. ഒൗസേഫ് പിതാവിന്റെ മദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
മേയ് 4 വെള്ളിയാഴ്ച വൈകുന്നേരം 6ന് കൊടിയേറ്റോടുകൂടി തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ലദീഞ്ഞ, വി. കുർബാന വി. ഒൗസേഫ് പിതാവിന്റെ നൊവേന ഉണ്ടായിരിക്കുന്നതാണ്.
മേയ് 5 ശനിയാഴ്ച രാവിലെ 10ന് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭി. മാർ ജോസഫ് പണ്ടാരസേരി പിതാവിന് സ്വീകരണം നൽകുന്നു. പ്രസുദേന്തി വാഴ്ച്ച, ലദീഞ്ഞ്, രൂപം എഴുന്നെള്ളിക്കൽ എന്നീ തിരുക്കർമ്മങ്ങൾക്ക് ശേഷം അഭി. മാർ ജോസഫ് പണ്ടാരശേരിൽ പിതാവ് തിരുന്നാൾ സന്ദേശം നൽകും. ഉച്ചക്ക് 12.15ന് തിരുന്നാൾ പ്രദക്ഷിണം നടക്കും. ഒന്നിന് ഫാ. സജി മലയിൽ പുത്തൻപുരയിൽ വി. കുർബാനയുടെ ആശിർവാദം നൽകും. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. ഉച്ചക്കഴിഞ്ഞ് 2.30 മുതൽ നടക്കുന്ന കലാസായാഹ്നത്തിൽ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും.
തിരുന്നാൾ ദിവസം നേർച്ചക്കാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാൾ ആഘോഷത്തിന്റെ വിജയത്തിനായി ഫാ. മാത്യു കുട്ടിയാങ്കൽ, കണ്വീനർ മാത്യു വില്ലൂത്തറ കൈക്കാര·ാരായ ഫിലിപ്പ് വള്ളിനായിൽ, സജി ഉതുപ്പ് കൊപ്പഴയിൽ, ജോർജ്ജ് പാറ്റിയാൽ, സിറിൽ പടപുരയ്ക്കൽ, ആൽബി കുടുംബക്കുഴിയിൽ, സിജു മഠത്തിപ്പറന്പിൽ എന്നിവരടങ്ങിയ കമ്മറ്റി പ്രവർത്തിക്കുന്നു.
address
St. Alban`s Church
Langdale Gardens, Hornchurch
RM12 5LA
റിപ്പോർട്ട്: റജി നന്തികാട്ട്