ബർലിൻ: ലോകത്തെ പ്രതിസന്ധിയിലേയ്ക്കു നയിക്കുന്ന സിറിയൻ പ്രശ്നത്തിനു പരിഹാരം കാണാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ജർമൻ ചാൻസലർ അംഗല മെർക്കലും കൂടിക്കാഴ്ച നടത്തുമെന്ന് ചൊവ്വാഴ്ച ബർലിനിൽ നടത്തിയ പത്രസമ്മേളനത്തിൽ മെർക്കൽ വ്യക്തമാക്കി.
മെർക്കൽ പുടിനുമായി ഫോണിൽ സംസാരിച്ചതിനു ശേഷമാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ "മുൻകൂട്ടി നിശ്ചയിക്കുന്ന ഭാവിയിൽ' ഒരു കൂടിക്കാഴ്ച നടത്താമെന്നാണ് പുടിന്റെ പക്ഷം. ഉക്രെയ്നിലെ സ്ഥിതിയും സിറിയയിലെ യുദ്ധവും ഗ്യാസ് പൈപ്പ് ലൈൻ നോർഡൽ സ്ട്രീം 2 തുടങ്ങിയ കാര്യങ്ങളാണ് ഫോണിൽ സംസാരിച്ചത്.
"മുൻകൂട്ടിയുള്ള തിരുമാനത്തിൽ മുന്നോട്ടുപോകുമെന്ന് ഞങ്ങൾ കരുതുന്നു.' പക്ഷേ തീയതി നിശ്ചയിച്ചിട്ടില്ല. "എന്നാൽ ഞങ്ങൾ വിചാരിക്കുന്ന പ്രശ്നങ്ങളുടെ എണ്ണം കൂടിയാലും നിങ്ങളുമായി നേരിട്ട് സംസാരിക്കണമെന്ന് ഞാൻ കരുതുന്നു,' ചാൻസലർ പറഞ്ഞു.
നേരത്തെ സിറിയൻ പ്രസിഡന്റ് അൽ അസദിന്റെ പിന്തുണയുണ്ടായിരുന്നതിനാൽ സിറിയയിൽ രാസായുധം പ്രയോഗിച്ചതിന്റെ ഉത്തരവാദിത്തം താൻ റഷ്യയ്ക്കു നൽകിയിരുന്നു. എന്നിരുന്നാലും അവർ റഷ്യയുമായുള്ള ചർച്ചകൾ പിന്തുണയ്ക്കുന്നുവെന്ന് പത്രസമ്മേളനത്തിൽ ചാൻസലർ പറയുകയുണ്ടായി.
വിവാദമായ ജർമൻ റഷ്യൻ വാതക പൈപ്പ്ലൈൻ നോർഡി സ്ട്രീം 2 എന്നതിനെക്കുറിച്ചുള്ള (റഷ്യയിൽ നിന്നും ജർമ്മനിയിലേക്ക് ബാൾട്ടിക് കടൽ വഴി യൂറോപ്പിലേയ്ക്കുള്ള പൈപ്പ് ലൈൻ) രാഷ്ട്രീയ പ്രാധാന്യം മെർക്കൽ അടുത്തിടെ പല തവണ പരാമർശിച്ചിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ