ബർലിൻ: ബർലിനിലെ ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രത്തിൽ ഏപ്രിൽ എട്ടിന് ദൈവകരുണയുടെ തിരുനാൾ സമുചിതമായി ആഘോഷിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ആഘോഷമായി കരുണയുടെ തിരുമണിക്കൂറും തുടർന്ന് നടന്ന തിരുനാൾ സമൂഹബലിയിൽ ജർമനിയിലെ പേപ്പൽ സ്ഥാനപതി ആർച്ചുബിഷപ്പ് ഡോ. നിക്കോള എറ്റിയറോവിച്ച് മുഖ്യകാർമ്മികത്വം വഹിച്ചു.
ദൈവകരുണ ദൈവസ്നേഹത്തിന്റെ പ്രകടമായ ഭാവമാണെന്നും ദൈവകരുണയിൽ ആശ്രയിക്കുന്നവരാരും നിരാശരാകില്ലെന്നും ദിവ്യബലിയിൽ സന്ദേശം നൽകിയ പേപ്പൽ സ്ഥാനപതി ഓർമ്മപ്പെടുത്തി. ദിവ്യബലിയ്ക്കുശേഷം ദേവാലയാങ്കണത്തിൽ സ്നേഹവിരുന്ന് നൽകി. എഴുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തെന്ന് ധ്യാധകേന്ദ്രം ഡയറക്ടർ ഫാ.ടോം മുളഞ്ഞനാനി വിസി അറിയിച്ചു.
ഭാരതത്തിനകത്തും പുറത്തും ധ്യാനകേന്ദ്രങ്ങളും വചനപ്രഘോഷണവും നടത്തുന്ന വിൻസെൻഷ്യൻ സഭയുടെ സെന്റ് ജോസഫ്സ് പ്രോവിൻസാണ് 2006ൽ ബർലിൻ അതിരൂപതയുടെ അഭ്യർത്ഥനപ്രകാരം ബർലിൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ് ക്ളെമെൻസ് ദേവാലയത്തിൽ ധ്യാനകേന്ദ്രം ആരംഭിയ്ക്കുന്നത്.
ദിവസേന ഉച്ചയ്ക്ക് ഒന്നിനും വൈകിട്ട് ഏഴിനും ഇവിടെ ദിവ്യബലി അർപ്പിയ്ക്കുന്നുണ്ട്. ദിവസം മുഴുവൻ കുന്പസാരത്തിനും കൗണ്സിലിങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദിവ്യബലിയ്ക്കും നിത്യാരാധനയ്ക്കും മറ്റു ശുശ്രൂഷകൾക്കുമായി പ്രായഭേദമെന്യേ ദിവസേന ഇരുനൂറിലധികം ആളുകൾ ഇവിടെയെത്തുന്നുണ്ട്. ആഴ്ചാവസാനത്തിൽ ഇത്തരക്കാരുടെ എണ്ണം അഞ്ഞൂറോളം വരും. തിരുനാളുകളിലും പ്രത്യേക അവസരങ്ങളിലും ഒരു വലിയ വിശ്വാസി സമൂഹത്തിന്റെ സാന്നിദ്ധ്യം ഇവിടെ അനുഭപ്പെടുന്നുണ്ട്.
മാസാദ്യ ശനിയാഴ്ചയിൽ വൈകിട്ട് 7.30 മുതൽ രാത്രി ജാഗരണ പ്രാർത്ഥന, മൂന്നാം ഞായറാഴ്ച കുടുംബദിനം, എല്ലാ വ്യാഴാഴ്ചയും യുവജനസഖ്യമായ ന്ധഫിയാത്ത്ന്ധന്റെ പ്രാർത്ഥനാ സമ്മേളനവും, യുവജനങ്ങൾക്കായുള്ള കുർബാനയും തുടങ്ങിയ വ്യത്യസ്ത ശുശ്രൂഷകളിലൂടെ കഴിഞ്ഞ 12 വർഷമായി വിൻസെൻഷ്യർ വൈദികർ ദൈവജനത്തെ വിശ്വാസ തീക്ഷണതയിൽ നയിക്കുകയാണ് ചെയ്യുന്നത്.
ധ്യാനകേന്ദ്രത്തിന്റെ ഭാഗമായി 2017 മാർച്ച് മുതൽ 40 ആളുകൾക്ക് താമസിച്ച് ധ്യാനിക്കാൻ സെന്റ് വിൻസെൻസ് ഹൗസ് എന്നൊരു കേന്ദ്രംകൂടി ഇവിടെ പ്രവർത്തിയ്ക്കുന്നുണ്ട്.ഇവിടെ വ്യത്യസ്ത ഭാഷകളിലായി വിവിധ ധ്യാനങ്ങൾ നടക്കുന്നുണ്ട്. എല്ലാ ശുശ്രൂഷകളും ജർമൻ ഭാഷയിലാണെങ്കിലും അന്തർദ്ദേശീയ സമൂഹത്തെ കണക്കിലെടുത്ത് വചനപ്രഘോഷണം ജർമൻ പരിഭാഷയോട ഇംഗ്ളീഷിലും നടത്തുന്നു.
മാസത്തിലെ നാലാമത്തെ ഞായറാഴ്ചയിൽ രാവിലെ 10.30 മുതൽ മലയാളത്തിൽ ദിവ്യബലിയും വചനശുശ്രൂഷയും നടത്തിവരുന്നു. എല്ലാ വർഷവും പെന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന അഞ്ചു ദിവസത്തെ ബൈബിൾ കണ്വൻഷൻ ഈ വർഷം മെയ് 17 മുതൽ 21 വരെയാണ് ക്രമീകരിച്ചിരിയ്ക്കുന്നത്.
ഫാ.തോമസ് ഒൗസേപ്പറന്പിൽ ആശ്രമ സുപ്പീരിയറും, ഫാ.ടോം മുളഞ്ഞനാനി ധ്യാനകേന്ദ്രം ഡയറക്ടറും, ഫാ.കുര്യൻ പെരുവേലിൽ അസിസ്റ്റന്റ് ഡയറക്ടറുമായി ഇവിടെ സേവനം ചെയ്യുന്നു.ബർലിൻ സന്ദർശിയ്ക്കാൻ എത്തുന്നവർക്ക് ഗസ്റ്റ്ഹൗസ് സൗകര്യവും ഇവിടെ ലഭ്യമാണ്.
വിവരങ്ങൾക്ക്:
St.Clemens Kirche, tSresemannstrasse 66, 10963 Berlin. Tel: 030 26367698, Mob:0049 17656981646.website:www.st-clemens-berlin.de
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ