ബംഗളൂരു: സിഐഎ വേൾഡ് കണ്സ്ട്രക്ഷൻ ആൻഡ് ഇൻഫ്ര അവാർഡ് 2018ന് നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻറർ്രെപെസ് ലിമിറ്റഡ് (എൻഐസിഇ) അർഹരായി. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ കർണാടക സർക്കാരിൻറെ ട്രാഫിക് വിദഗ്ധനും ഉപദേശകനുമായ പ്രഫ. എം.എൻ. ശ്രീഹരി, സിഐഎ വേൾഡ് മാഗസിൻ എഡിറ്റർ ഇൻ ചീഫ് വിജയ് കുമാർ ജി നായർ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
എൻഐസിഇ ലിമിറ്റഡിനു വേണ്ടി കന്പനി എംഡി അശോക് ഖെനി പുരസ്കാരം ഏറ്റുവാങ്ങി. കെട്ടിടനിർമാണ രംഗത്തെ മികച്ച പ്രകടനങ്ങൾ നടത്തുന്നവർക്കായി ഏർപ്പെടുത്തിയ നിരവധി അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
മികച്ച ഇൻഫാസ്ട്രക്ചർ കന്പനി അവാർഡ് എൻഐസിഇക്ക്
09:54 PM Apr 17, 2018 | Deepika.com