ബർലിൻ: യൂറോപ്യൻ യൂണിയനിൽ വാട്ട്സ് ആപ്പിന് നിയന്ത്രണം വരുന്നു. യൂറോപ്യൻ യൂണിയൻ പുതിയ ഡേറ്റാ സംരക്ഷണ ചട്ടങ്ങൾ അനുസരിച്ച് 16 വയസിൽ താഴെയുള്ള കുട്ടികളെ വാട്ട്സ്ആപ്പ് ഉപയോഗത്തിൽ നിന്ന് ഒഴിവാക്കാനാണ് പുതിയ തീരുമാനം. ഇതിനായി ഈ മേഖലയിലെ വിദഗ്ധരുടെ കൂടി അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ചട്ടം പുനരാവിഷ്ക്കരിയ്ക്കാനാണ് പദ്ധതി.
ഫേസ്ബുക്ക് പോലെ സോഷ്യൽ മീഡിയയും വാട്ട്സ് ആപ്പുകൾ 16 ൽ താഴെയുള്ള കുട്ടികളുടെ ജീവിതത്തെ വഴിതെറ്റിയ്ക്കും എന്ന പഠനമാണ് ഇത്തരമൊരു നിയന്ത്രണ നീക്കത്തിന്റെ പിന്നിൽ. വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ ( ജിഡിപിആർ) നിയമത്തിൽ ഉൾപ്പെടുത്തി നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്നാണ് ഇയു വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നത്. വാട്ട്സ് ആപ്പ് വാർത്താ സേവനത്തിന് കുറഞ്ഞ പ്രായം 16 ആയി നിശ്ചയിച്ചേക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ