രമേശ് പിഷാരടി വീണ്ടും സംവിധായകനാകുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാണം. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തി. എന്നാൽ മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നിരവധി കൗതുകങ്ങളായിരിക്കും പുതിയ ചിത്രത്തിലുണ്ടാകുക എന്ന് ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബു പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഗാനഗന്ധർവൻ എന്ന ചിത്രത്തിന് ശേഷം രമേശ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.
ഗാനഗന്ധർവന് തിയറ്ററുകളിൽ വിജയം നേടാൻ സാധിച്ചിരുന്നില്ല. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ പഞ്ചവർണതത്തയാണ് രമേശ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.