ലണ്ടൻ: കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെയുടെ എട്ടാമത് വയനാട് സംഗമം ക്യാന്പ് പ്രൗഢോജ്വലമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സാധാരണ ഏകദിന സംഗമമായി നടത്തിയിരുന്നത് ഈ വർഷം മൂന്നുദിവസം നീണ്ടുനിൽക്കുന്ന ക്യാന്പായാണ് നോർത്ത് വെയിൽഡിലെ ബ്ലാംഗ്ടണിൽ നടത്തപ്പെട്ടത്. മൂന്നുദിവസവും മുതിർന്നവരും കുട്ടികളും അവരവരുടെ വിവിധങ്ങളായ കലാവിരുന്നുകൾ അവതരിപ്പിക്കുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുമുണ്ടായി.
മത്സരങ്ങൾക്ക് റോബി മേക്കര, ജോസഫ് ലൂക്ക, സജിമോൻ രാമച്ചനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാന്പ് അംഗങ്ങൾ സമീപമുള്ള സെഡാർ കേവ് മലനിരകളിലേക്ക് ട്രക്കിംഗ് നടത്തി. ട്രക്കിംഗിന് കേരള ബാസ്കറ്റ് ബോൾ ടീം അംഗവും കേരള പോലീസ് സബ് ഇൻസ്പെക്ടറുമായിരുന്ന ഷാജി വർക്കി, ലൂക്കോസ് നോട്ടിംഗ്ഹാം എന്നിവർ നേതൃത്വം നൽകി. 2019ലെ സംഗമം ക്യാന്പ് നടത്തുന്നതിന് റോബി മേക്കര, സതീഷ് കെറ്ററിംഗ്, എൽദോ ന്യൂപോർട്ട്, പ്രിൻസ് സ്വാൻസി എന്നിവരെ ചുമതലപ്പെടുത്തി. സമാപന മീറ്റിംഗിൽ വോയ്സ് ഓഫ് വയനാട് ഇൻ യുകയുടെ ചെയർമാൻ രാജൻ വർഗീസ് അധ്യക്ഷത വഹിച്ചു.
റിപ്പോർട്ട്: ബെന്നി വർക്കി പെരിയപ്പുറം