+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ എഫ്സിസി സമൂഹത്തിന്‍റെ കൃതജ്ഞതാബലി 15 ന്

കൊളോണ്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തിയ സിസ്റ്റർ റാണി മരിയയ്ക്കുവേണ്ടിയുള്ള ജർമനിയിലെ എഫ്സിസി സമൂഹത്തിന്‍റെ കൃതജ്ഞതാബലി ഏപ്രിൽ 15 നു (ഞായർ) വൈകുന്നേരം 5 ന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസ
ജർമനിയിൽ എഫ്സിസി സമൂഹത്തിന്‍റെ കൃതജ്ഞതാബലി 15 ന്
കൊളോണ്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തിയ സിസ്റ്റർ റാണി മരിയയ്ക്കുവേണ്ടിയുള്ള ജർമനിയിലെ എഫ്സിസി സമൂഹത്തിന്‍റെ കൃതജ്ഞതാബലി ഏപ്രിൽ 15 നു (ഞായർ) വൈകുന്നേരം 5 ന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിൽ നടക്കും.

സിഎംഐ സഭാംഗവും കൊളോണ്‍ അതിരൂപതയിലെ റോണ്‍ഡോർഫ്, മെഷനിഷ്, ഇമ്മൻഡോർഫ് എന്നീ ഇടവകകളുടെ മുഖ്യവികാരിയുമായ ഫാ.ജോർജ് വെന്പാടുംതറ ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ ജർമനിയിലെ എഫ്സിസി സമൂഹത്തിന്‍റെ റീജണൽ അധികാരി സിസ്റ്റർ ലിറ്റി തെരേസ് എഫ്സിസിയും കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിനുമായ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയും സ്നേഹപൂർവം ക്ഷണിച്ചു.

റാണി മരിയയുടെ രക്തസാക്ഷിദിനമായ ഫെബ്രുവരി 25 നാണ് തിരുസഭയിൽ സിസ്റ്ററിന്‍റെ തിരുനാളായി ആചരിക്കുന്നത്. ഇൻഡോറിലെ ഉദയ്നഗർ സേക്രട്ട് ഹാർട്ട് പള്ളിയിലാണ് സിസ്റ്റർ റാണി മരിയുടെ കബറിടം സ്ഥിതിചെയ്യുന്നത്. പെരുന്പാവൂർ പുല്ലുവഴി ഇടവകാംഗമായ സിസ്റ്റർ റാണി മരിയ ഭാരത സഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട വനിതാ രക്തസാക്ഷിയാണ്. ഇൻഡോർ രൂപതയിൽ പ്രേഷിത പ്രവർത്തനം നടത്തിവരികയായിരുന്ന സിസ്റ്റർ റാണി നാല്പത്തിയൊന്നാമത്തെ വയസിൽ 1995 ഫെബ്രുവരി 25 ന് സമുന്ദർസംഗ് എന്ന വാടകഗുണ്ടയുടെ കുത്തേറ്റാണ് മരിച്ചത്. സിസ്റ്ററിന്‍റെ കൊലപാതകത്തിൽ ജയിൽ ശിഷയനുഭവിച്ച സമുന്ദർസംഗ് പിന്നീട് മാനസാന്തരപ്പെടുകയും സിസ്റ്ററിന്‍റെ കുടുംബം അദ്ദേഹത്തിന് മാപ്പു നൽകുകയും ചെയ്തു. സിസ്റ്ററിന്‍റെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനചടങ്ങിൽ സാക്ഷിയാകാൻ സമുന്ദർസിംഗും എത്തിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ