+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യി ‘അ​ന​ക്ക് എ​ന്തി​ന്‍റെ കേ​ടാ’

വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ഷ​മീ​ര്‍ ഭ​ര​ത​ന്നൂ​ര്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ അ​ന​ക്ക് എ​ന്തി​ന്‍റെ കേ​ടാ മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ന്നു. കോ​ഴി​ക്കോ​ടി
വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യി ‘അ​ന​ക്ക് എ​ന്തി​ന്‍റെ കേ​ടാ’

വ്യ​ത്യ​സ്ത പ്ര​മേ​യ​വു​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ഷ​മീ​ര്‍ ഭ​ര​ത​ന്നൂ​ര്‍ സം​വി​ധാ​നം ചെ​യ്ത സി​നി​മ അ​ന​ക്ക് എ​ന്തി​ന്‍റെ കേ​ടാ മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ന്നു. കോ​ഴി​ക്കോ​ടി​ന്‍റെ മ​ധു​ര​വും ന​ന്മ​ക​ളും പ്ര​ണ​യ​വും സ​വി​ശേ​ഷ​മാ​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ളും നി​റ​ഞ്ഞ ഈ ​സി​നി​മ വ്യ​ത്യ​സ്ത​മാ​യ ഒ​രു കു​ടും​ബ​ചി​ത്ര​മാ​ണ്.

ബി​എം​സി ബാ​ന​റി​ല്‍ ഫ്രാ​ന്‍​സി​സ് കൈ​താ​ര​ത്ത് നി​ര്‍​മി​ക്കു​ന്ന ഈ ​സി​നി​മ ഒ​സാ​ന്‍ എ​ന്ന ബാ​ര്‍​ബ​ര്‍ വി​ഭാ​ഗം നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ളും സാ​മൂ​ഹി​ക​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത പ്ര​മേ​യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​ല്ലാ പ്രാ​യ​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന പു​തു​മ​യു​ള്ള സി​നി​മ​യാ​ണ് ഇ​തെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. സി​നി​മ​യി​ലെ മാ​നാ​ഞ്ചി​റ മൈ​താ​ന​ത്ത്... എ​ന്ന ഗാ​ന​ത്തി​ന് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ലി​യ വ​ര​വേ​ല്‍​പ്പാ​ണ് ല​ഭി​ച്ച​ത്.

പൂ​ര്‍​ണ​മാ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. മാ​നാ​ഞ്ചി​റ മൈ​താ​നം, ബീ​ച്ച്, മു​ക്കം, ചേ​ന്ന​മം​ഗ​ലൂ​ര്‍, കൊ​ടി​യ​ത്തൂ​ര്‍, ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​യ​ര്‍​കു​ഴി, കൂ​ളി​മാ​ട് പാ​ഴൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.

അ​ഖി​ല്‍ പ്ര​ഭാ​ക​ര്‍, സ്‌​നേ​ഹ അ​ജി​ത്ത്, വീ​ണ നാ​യ​ര്‍, സാ​യ് കു​മാ​ര്‍, ബി​ന്ദു​പ​ണി​ക്ക​ര്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, സു​ധീ​ര്‍ ക​ര​മ​ന, മ​ധു​പാ​ല്‍, വി​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും ഷ​മീ​ര്‍ ഭ​ര​ത​ന്നൂ​രാ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി ഷെ​മീ​ര്‍ മ​ന​സി​ല്‍ കൊ​ണ്ടു​ന​ട​ന്ന പ്ര​മേ​യ​മാ​ണ് ഇ​പ്പോ​ള്‍ സി​നി​മാ​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ മ​ന​സി​ല്‍ ഉ​ദി​ച്ച ആ​ശ​യ​ങ്ങ​ള്‍ മി​ക​ച്ച കാ​ഴ്ചാ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​തി​നു ഷെ​മീ​ര്‍ ഭ​ര​ത​ന്നൂ​ര്‍ എ​ന്ന സി​വി​ധാ​യ​ക​നു സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു പ്രേ​ക്ഷ​ക​ര്‍ പ​റ​യു​ന്നു.

വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ന്‍ ഗൗ​തം ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് നൗ​ഫ​ല്‍ അ​ബ്ദു​ല്ല​യും പ​ശ്ചാ​ത്ത​ല സം​ഗീ​തം ദീ​പാ​ങ്കു​ര​ന്‍ കൈ​ത​പ്ര​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു.

പ​ണ്ഡി​റ്റ് ര​മേ​ശ് നാ​രാ​യ​ണ​നാ​ണ് സം​ഗീ​തം. ഗാ​ന​ര​ച​ന വി​നോ​ദ് വൈ​ശാ​ഖി, എ.​കെ. നി​സാം, ഷ​മീ​ര്‍ ഭ​ര​ത​ന്നൂ​ര്‍ എ​ന്നി​വ​രാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. ആ​ലാ​പ​നം വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, സി​യ ഉ​ള്‍ ഹ​ഖ്, കൈ​ലാ​ഷ്, യാ​സി​ര്‍ അ​ഷ​റ​ഫ്. ശ​ബ്ദ ലേ​ഖ​നം ജൂ​ബി ഫി​ലി​പ്പ്.