രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം ജയിലർ കോടികൾ വാരി മുന്നേറുകയാണ്. ചിത്രം ഇതുവരെ നേടിയ ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ്.
ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ ടോട്ടൽ ഗ്രോസ് കലക്ഷൻ 375.40 കോടിയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷാനാണിതെന്നും സൺ പിക്ചേഴ്സ് അവകാശപ്പെടുന്നു.
Alapparai kelappitom 💥🔥🔥#JailerRecordMakingBO@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi @mirnaaofficial @kvijaykartik @Nirmalcuts @KiranDrk @StunShiva8… pic.twitter.com/d0gvpwUwyy
— Sun Pictures (@sunpictures) August 17, 2023
ജയിലർ സിനിമയുടെ ഒരാഴ്ചത്തെ കലക്ഷൻ റിപ്പോർട്ട്
തമിഴ്നാട്ടിൽ നിന്നും മാത്രം 130 കോടി
ആന്ധ്രപ്രദേശ്–തെലങ്കാന 54 കോടി
കേരള 36 കോടി
കർണാടക 47 കോടി
റെസ് ഓഫ് ഇന്ത്യ 9 കോടി
ഓവർസീസ് 155 കോടി
#Jailer 1st week Box office :
— Ramesh Bala (@rameshlaus) August 17, 2023
Tamilnadu : ₹130 Cr ( ATR)*
AP & TS : ₹54 Cr
Kerala : ₹36 Cr
Karnataka : ₹47.50 Cr
Rest of India : ₹9 Cr
Overseas : ₹155 Cr / $18.60 Mn
Total Worldwide Gross : ₹431.50 Cr
*ATR - ALL TIME RECORD
കമൽഹാസൻ-ലോകേഷ് കനകരാജൻ ചിത്രം വിക്രത്തിന്റെ ലൈഫ് ടൈം ഗ്രോസ് മറികടന്ന് തമിഴിലെ ഏറ്റവും ഉയർന്ന കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമായി ‘ജയിലര്‍’ മാറിക്കഴിഞ്ഞു.
യന്തിരൻ 2, പൊന്നിയിൻ സെൽവൻ (ആദ്യഭാഗം) എന്നിവയാണ് തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ.
മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ജയിലർ. വിനായകനും ശിവരാജ് കുമാറും മാസ്മരിക പ്രകടനമാണെന്നും ആരാധകർ പറയുന്നു.
ബീറ്റ്സ് എന്ന വിജയ് ചിത്രത്തിന്റെ പരാജയത്തിൽ നിന്നും നെൽസൺ ദിലീപ് കുമാറിന്റെ ഉയർത്തേഴുന്നേൽപ്പാണ് ഈ ചിത്രമെന്നും ആരാധകർ പറയുന്നു.