+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൊ​റ​ർ ചി​ത്ര​വു​മാ​യി മ​മ്മൂ‌​ട്ടി; "ഭ്ര​മ​യു​ഗം' തു​ട​ങ്ങി

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്രം ‘ഭ്ര​മ​യു​ഗം’ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സും
ഹൊ​റ​ർ ചി​ത്ര​വു​മാ​യി മ​മ്മൂ‌​ട്ടി;

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹൊ​റ​ർ ചി​ത്രം ‘ഭ്ര​മ​യു​ഗം’ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സും ആ​ദ്യ​മാ​യി നി​ര്‍​മി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​ണി​ത്. ഹൊ​റ​ർ ത്രി​ല്ല​ർ സി​നി​മ​ക​ൾ മാ​ത്ര​മാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പ്രൊ‍​ഡ​ക്‌​ഷ​ൻ ഹൗ​സ് ആ​ണ് നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സ്.

‘ഭൂ​ത​കാ​ലം’ എ​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം രാ​ഹു​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഭ്ര​മ​യു​ഗം. മ​മ്മൂ​ക്ക​യെ സം​വി​ധാ​നം ചെ​യ്യു​ക എ​ന്ന സ്വ​പ്ന​ത്തി​ൽ ജീ​വി​ക്കു​ന്ന​തി​ൽ ഞാ​ൻ സ​ന്തോ​ഷ​വാ​നാ​ണ്. ‘ഭ്ര​മ​യു​ഗം’ കേ​ര​ള​ത്തി​ന്‍റെ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ൽ വേ​രൂ​ന്നി​യ ക​ഥ​യാ​ണ്.



ഇ​തൊ​രു ആ​ഴ​ത്തി​ലു​ള്ള ച​ല​ച്ചി​ത്രാ​നു​മാ​ക്കി മാ​റ്റു​ന്ന​തി​ല്‍ നി​ർ​മാ​താ​ക്ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ എ​നി​ക്കു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​മ്മൂ​ക്ക​യു​ടെ ആ​രാ​ധ​ക​ർ​ക്കും ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള ആ​രാ​ധ​ക​ർ​ക്കും ഇ​ത് ഒ​രു വി​രു​ന്നാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു.’’​രാ​ഹു​ൽ സ​ദാ​ശി​വ​ൻ പ​റ​ഞ്ഞു.



‘‘ഞ​ങ്ങ​ളു​ടെ ആ​ദ്യ നി​ർ​മാ​ണ​ത്തി​ൽ ഇ​തി​ഹാ​സ​താ​രം മ​മ്മൂ​ക്ക​യെ വ​രു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​വും ത്രി​ല്ലും ഉ​ണ്ട്. മ​മ്മൂ​ക്ക​യു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ചി​ത്രം ഒ​രു ഗം​ഭീ​ര ച​ല​ച്ചി​ത്ര അ​നു​ഭ​വം സ​മ്മാ​നി​ക്കും. പ്ര​ഗ​ത്ഭ​രാ​യ അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ സൃ​ഷ്ടി​ച്ച ഒ​രു വ​ലി​യ ലോ​ക​മാ​ണ് ‘ഭ്ര​മ​യു​ഗം’.’’​നി​ർ​മാ​താ​ക്ക​ളാ​യ ച​ക്ര​വ​ർ​ത്തി രാ​മ​ച​ന്ദ്ര​യും എ​സ്. ശ​ശി​കാ​ന്തും പ​റ​യു​ന്നു.



കൊ​ച്ചി​യും ഒ​റ്റ​പ്പാ​ല​വു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. അ​ർ​ജു​ൻ അ​ശോ​ക​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​മ​ൽ​ദ ലി​സ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം: ഷെ​ഹ​നാ​ദ് ജ​ലാ​ൽ, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ ജ്യോ​തി​ഷ് ശ​ങ്ക​ർ, എ​ഡി​റ്റ​ർ - ഷ​ഫീ​ക്ക് മു​ഹ​മ്മ​ദ് അ​ലി, സം​ഗീ​തം ക്രി​സ്റ്റോ സേ​വ്യ​ർ, സം​ഭാ​ഷ​ണ​ങ്ങ​ൾ ടി.​ഡി. രാ​മ​കൃ​ഷ്ണ​ൻ, മേ​ക്ക​പ്പ് റോ​ണെ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം​സ് മെ​ൽ​വി ജെ.

​നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​യും വൈ​നോ​ട്ട് സ്റ്റു​ഡി​യോ​യും അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ റി​ലീ​സ് ചെ​യ്യും. പി​ആ​ർ​ഒ: ശ​ബ​രി.