ഒരു രൂപയ്ക്ക് ഇൻഷുറൻസുമായി ഒല

10:55 PM Apr 09, 2018 | Deepika.com
ബംഗളൂരു: യാത്രക്കാർക്ക് ഒരു രൂപയുടെ ഇൻഷുറൻസ് പദ്ധതിയുമായി ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഒല രംഗത്ത്. ആകോ ജനറൽ ഇൻഷുറൻസുമായി ചേർന്നാണ് ഈ പദ്ധതി. ഇതുപ്രകാരം ടാക്സി ബുക്ക് ചെയ്യുമ്പോൾ ഒരു രൂപ അധികമായി ഈടാക്കിയ ശേഷമാണ് ഇൻഷുറൻസ് പരിരക്ഷ നല്കുന്നത്. ഒല ടാക്സികൾ അപകടത്തിൽ പെടുകയോ വിമാനത്തിന്‍റെ സമയത്ത് എത്താൻ കഴിയാതെ വരികയോ സാധനങ്ങൾ നഷ്ടപ്പെടുകയോ ചെയ്താൽ ഇൻഷുറൻസ് തുക യാത്രക്കാരന് ലഭിക്കും.

ബംഗളൂരുവിനു പുറമേ, ഒല സേവനമുള്ള മറ്റു നഗരങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ ഒല ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരുന്നു.