ഇന്റർ പാരിഷ് പ്രസംഗ മത്സരം സംഘടിപ്പിച്ചു
07:51 PM Apr 02, 2018 | Deepika.com
ബംഗളൂരു: ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയത്തിലെ യംഗ് കപ്പിൾസ് അപ്പോസ്തലേറ്റിൻറെ ആഭിമുഖ്യത്തിൽ മാണ്ഡ്യ രൂപതയിലെ ഇടവകകളെ പങ്കെടുപ്പിച്ച് ഏഴാമത് ഇൻറർ പാരിഷ് പ്രസംഗമത്സരം സംഘടിപ്പിച്ചു. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. രൂപത വികാരി ജനറാൾ റവ. ഡോ. മാത്യു കോയിക്കര സിഎംഐ ഉദ്ഘാടനം ചെയ്തു. യംഗ് കപ്പിൾസ് അപ്പോസ്തലേറ്റ് സെക്രട്ടറി ഫാ. ലാലു തടത്തിലാങ്കൽ അധ്യക്ഷനായിരുന്നു. വാശിയേറിയ മത്സരത്തിൽ പുരുഷവിഭാഗത്തിൽ ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഇടവകാംഗം സജി ഡൊമിനിക്കും വനിതാ വിഭാഗത്തിൽ ഹുളിമാവ് സാന്തോം ഇടവകാംഗം സിധി സോജിയും ഒന്നാം സമ്മാനം കരസ്ഥമാക്കി.