+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യി​ല​ർ കാ​ണാ​ൻ കു​ടും​ബ​സ​മേ​ത​മെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ; ഒ​പ്പം മ​രു​മ​ക​നും: വീ​ഡി​യോ

ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​ർ കാ​ണാ​ൻ കു​ടും​ബ​സ​മേ​തം തി​യ​റ്റ​റി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭാ​ര്യ ക​മ​ല, മ​ക​ൾ വീ​ണ, മ​രു​മ​ക​നും മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ക
ജ​യി​ല​ർ കാ​ണാ​ൻ കു​ടും​ബ​സ​മേ​ത​മെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ; ഒ​പ്പം മ​രു​മ​ക​നും: വീ​ഡി​യോ

ര​ജ​നീ​കാ​ന്ത് ചി​ത്രം ജ​യി​ല​ർ കാ​ണാ​ൻ കു​ടും​ബ​സ​മേ​തം തി​യ​റ്റ​റി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭാ​ര്യ ക​മ​ല, മ​ക​ൾ വീ​ണ, മ​രു​മ​ക​നും മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, കൊ​ച്ചു​മ​ക​ൻ ഇ​ഷാ​ൻ എ​ന്നി​വ​രാ​ണ് തി​യ​റ്റ​റി​ലെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി തി​രു​വ​ന്ത​പു​ര​ത്തെ ലു​ലു​മാ​ളി​ലു​ള്ള പി​വി​ആ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സി​നി​മ കാ​ണാ​നെ​ത്തി​യ​ത്.



ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും തി​യ​റ്റ​റി​ലെ​ത്തി സി​നി​മ ക​ണ്ടി​രു​ന്നു.സം​വി​ധാ​യ​ക​ൻ നെ​ൽ​സ​ണെ അ​ദ്ദേ​ഹം നേ​രി​ട്ടു വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​യ​റ്റ​റി​ൽ വ​ൻ​ത​രം​ഗ​മാ​ണ് ചി​ത്രം സൃ​ഷ്ടി​ക്കു​ന്ന​ത്.

റി​ലീ​സ് ചെ​യ്ത് നാ​ല് ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ചി​ത്രം 300 കോ​ടി ക്ല​ബ്ബി​ൽ ക​യ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കേ​ര​ള​ത്തി​ലും ജ​യി​ല​ർ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്.

സ​ൺ പി​ക്ചേ​ഴ്സ് നി​ർ​മി​ച്ച ജ​യി​ല​ർ ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ ആ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ഡ്രീം ​ബി​ഗ് ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ണ​ർ.

ത​മ​ന്ന​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. സ്റ്റ​ണ്ട് ശി​വ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ. വി​ജ​യ് കാ​ര്‍​ത്തി​ക് ക​ണ്ണ​നാ​ണ് ഛായാ​ഗ്രാ​ഹ​ണം. ര​മ്യ കൃ​ഷ്ണ​ന്‍, വി​നാ​യ​ക​ന്‍, ശി​വ്‌​രാ​ജ് കു​മാ​ർ, ജാ​ക്കി ഷ്റോ​ഫ്, സു​നി​ല്‍ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.