സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മുളന്തുരുത്തിയിൽ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. തികഞ്ഞ ഒരു കുടുംബകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബസ് കണ്ടക്ടറായ സജീവന്റെയും, മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ ലിജിമോളുടേയും ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ഭർത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു ഭാര്യയുടേയും അതിനോട് പൊരുത്തപ്പെട്ടു പോകുവാൻ ശ്രമിക്കുന്ന ഭർത്താവിന്റെയും കഥ രസകരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ, മനോജ്.കെ.യു. വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ജക്സൻ ആന്റണിയുടെ കഥയ്ക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിന്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – വിനോദ് മേനോൻ, കലാസംവിധാനം -സഹസ് ബാല, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ- അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിജോ ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അമീർ കൊച്ചിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ മാനേജർ – അഭിജിത്ത് കെ.എസ്., പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.
മുളന്തുരുത്തി, മാള, അന്നമനട എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പിആർഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- ഗിരി ശങ്കർ.