+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ വിവാഹിതർക്കുള്ള അധിക നികുതി പിൻവലിക്കുന്നു

ജനീവ: വിവാഹം കഴിച്ചവർ അധിക നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സ്വിറ്റ്സർലൻഡ് സർക്കാർ തീരുമാനിച്ചു. ഇപ്പോഴത്തെ നിയമം അനുസരിച്ച്, വിവാഹം കഴിഞ്ഞാൽ ഇരുവരുടെയും വരുമാനം ഒരുമിച്ചു കൂട്ടിയാണ് നി
സ്വിറ്റ്സർലൻഡിൽ വിവാഹിതർക്കുള്ള അധിക നികുതി പിൻവലിക്കുന്നു
ജനീവ: വിവാഹം കഴിച്ചവർ അധിക നികുതി അടയ്ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സ്വിറ്റ്സർലൻഡ് സർക്കാർ തീരുമാനിച്ചു. ഇപ്പോഴത്തെ നിയമം അനുസരിച്ച്, വിവാഹം കഴിഞ്ഞാൽ ഇരുവരുടെയും വരുമാനം ഒരുമിച്ചു കൂട്ടിയാണ് നികുതി നിശ്ചയിക്കുന്നത്. ഇതോടെ മിക്കവരും നികുതി പരിധിക്കു മുകളിലെത്തുകയും അധിക നികുതി അടയ്ക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.

അതേസമയം, വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന ദന്പതികളുടെ വരുമാനം പ്രത്യേകം പ്രത്യേകം കണക്കാക്കുന്നതിനാൽ കൂടുതൽ പേർക്ക് നികുതി പരിധിക്കു താഴെ നിന്നു ഇളവുകൾ ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്.

വിവാഹിതരാകും മുന്പു അടച്ചിരുന്നതിൽനിന്ന് പത്തു ശതമാനത്തിൽ കൂടുതൽ അധിക നികുതി വിവാത്തിനുശേഷം വരാൻ പാടില്ലെന്ന നിയന്ത്രണം നിലവിലുണ്ട്. എങ്കിലും പ്രായോഗികമായി, വിവാഹം കഴിക്കുന്പോൾ അധിക നികുതി എന്നതാണ് മിക്കവരും നേരിടുന്ന യാഥാർഥ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ