+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബോർഷൻ: നിയമം കർക്കശമാക്കുന്നതിനെതിരേ പോളണ്ടിൽ പ്രതിഷേധം

വാഴ്സോ: ഗർഭഛിദ്രത്തിനു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമ ഭേദഗതിക്കെതിരേ പോളണ്ടിൽ വ്യാപക പ്രതിഷേധ പ്രകടനങ്ങൾ. അബോർഷൻ നിയന്ത്രണങ്ങൾ കർക്കശമായ രാജ്യമാണ് പോളണ്ട്. ഇതിൽ ലഭ്യമായ ഇളവുകൾ
അബോർഷൻ: നിയമം കർക്കശമാക്കുന്നതിനെതിരേ പോളണ്ടിൽ പ്രതിഷേധം
വാഴ്സോ: ഗർഭഛിദ്രത്തിനു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമ ഭേദഗതിക്കെതിരേ പോളണ്ടിൽ വ്യാപക പ്രതിഷേധ പ്രകടനങ്ങൾ. അബോർഷൻ നിയന്ത്രണങ്ങൾ കർക്കശമായ രാജ്യമാണ് പോളണ്ട്. ഇതിൽ ലഭ്യമായ ഇളവുകൾ കൂടി ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതികൾ. ഗർഭസ്ഥ ശിശുവിനു ഗുരുതരമായ പ്രശ്നങ്ങളുണ്ടെങ്കിൽ അബോർഷൻ നടത്താമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ് പ്രതിഷേധത്തിനു പ്രധാന കാരണം.

ഗർഭഛിദ്രം നടത്തുന്നതിന് നിയമപരമായി കൂടുതൽ നിയന്ത്രണങ്ങൾ വരുന്പോൾ കൂടുതൽ സ്ത്രീകൾ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ഇതു ചെയ്യാൻ നിർബന്ധിതരാകുമെന്നും അതവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും പ്രക്ഷോഭകർ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ