+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ച​ന്ദ്ര​മു​ഖി 2' ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി

രാ​ഘ​വ ലോ​റ​ൻ​സും ക​ങ്ക​ണ റ​ണാ​വ​ത്തും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന "ച​ന്ദ്ര​മു​ഖി 2'ൽ ​ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി. സ്വാ​ഗ​താ​ഞ്ജ​ലി എ​ന്ന ഗാ​നം റി​ലീ​സാ​യ​തി​ന് പി​ന്നാ​ലെ പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ട

രാ​ഘ​വ ലോ​റ​ൻ​സും ക​ങ്ക​ണ റ​ണാ​വ​ത്തും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന "ച​ന്ദ്ര​മു​ഖി 2'ൽ ​ആ​ദ്യ ഗാ​നം പു​റ​ത്തി​റ​ങ്ങി. സ്വാ​ഗ​താ​ഞ്ജ​ലി എ​ന്ന ഗാ​നം റി​ലീ​സാ​യ​തി​ന് പി​ന്നാ​ലെ പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. പി.​വാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം സെ​പ്റ്റം​ബ​ർ 19ന് ​തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തും.

ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ഭാ​സ്‌​ക​ര​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 18 വ​ർ​ഷം മു​മ്പ് ബോ​ക്സ് ഓ​ഫീ​സി​ൽ ച​രി​ത്രം സൃ​ഷ്ടി​ച്ച ച​ന്ദ്ര​മു​ഖി എ​ന്ന ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ച​ന്ദ്ര​മു​ഖി 2.

ആ​ർ.​ഡി. രാ​ജ​ശേ​ഖ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ആ​ന്‍റ​ണി​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. യു​ഗ ഭാ​ര​തി, മ​ദ​ൻ കാ​ർ​ക്കി, വി​വേ​ക്, ചൈ​ത​ന്യ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ഓ​സ്‌​ക​ർ ജേ​താ​വ് എം.​എം കീ​ര​വാ​ണി സം​ഗീ​തം പ​ക​രു​ന്നു.



ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് തോ​ട്ട ത​ര​ണി പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച ചി​ത്ര​ത്തി​ൽ വ​ടി​വേ​ലു, ല​ക്ഷ്മി മേ​നോ​ൻ, മ​ഹി​മ ന​മ്പ്യാ​ർ, രാ​ധി​ക ശ​ര​ത്കു​മാ​ർ, വി​ഘ്നേ​ഷ്, ര​വി മ​രി​യ, സൃ​ഷ്ടി ഡാ​ങ്കെ, സു​ഭി​ക്ഷ, വൈ.​ജി. മ​ഹേ​ന്ദ്ര​ൻ, റാ​വു ര​മേ​ഷ്, സാ​യ് അ​യ്യ​പ്പ​ൻ, സു​രേ​ഷ് മേ​നോ​ൻ, ശ​ത്രു, ടി.​എം. കാ​ർ​ത്തി​ക് തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

വ​സ്ത്രാ​ല​ങ്കാ​രം - പെ​രു​മാ​ൾ സെ​ൽ​വം, നീ​ത ലു​ല്ല, ദോ​ര​തി, മേ​ക്ക​പ്പ്- ശ​ബ​രി ഗി​രി, സ്റ്റി​ൽ​സ്- ജ​യ​രാ​മ​ൻ, ഇ​ഫ​ക്റ്റ്സ് - സേ​തു, ഓ​ഡി​യോ​ഗ്ര​ഫി- ഉ​ദ​യ് കു​മാ​ർ, നാ​ക് സ്റ്റു​ഡി​യോ​സ്, ആ​ക്ഷ​ൻ- ക​മ​ൽ ക​ണ്ണ​ൻ, ര​വി​വ​ർ​മ, സ്റ്റ​ണ്ട് ശി​വ, ഓം ​പ്ര​കാ​ശ്, പി​ആ​ർ​ഒ- ശ​ബ​രി.