ഫ്രാങ്ക്ഫർട്ട്: വലിയ നോയന്പിനോടനുബന്ധിച്ച് ഫ്രാങ്ക്ഫർട്ടിലെ സീറോമലബാർ സമൂഹത്തിൽ സംഘടിപ്പിയ്ക്കുന്ന വാർഷിക ധ്യാനം മാർച്ച് 23 വെള്ളിയാഴ്ച മുതൽ 25 വരെ ഫ്രാങ്ക്ഫർട്ടിലെ സെന്റ് അന്േറാണിയൂസ് ദേവാലയത്തിലാണ് (St.Antonius Kirche, Alexanderstrasse 25, 60489 ReodelheimFrankfurt) ധ്യാനം നടക്കുന്നത്.
ക്ലരീഷ്യൻ സഭാംഗവും പ്രശസ്ത വാഗ്മിയുമായ ഫാ.ജോയി ചേറാടിയാണ് മൂന്നു ദിവസവും വചന ചിന്തകൾ നൽകി ധ്യാനം നയിക്കുന്നത്.
മാർച്ച് 23 വെള്ളി ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിയ്ക്കുന്ന ധ്യാനം വൈകിട്ട് ആറിന് സമാപിയ്ക്കും. ശനിയാഴ്ച രാവിലെ ഒൻപതിനു തുടങ്ങുന്ന ധ്യാനം വൈകുന്നേരം 6ന് അവസാനിക്കും. മാർച്ച് 25 ന് ഞായറാഴ്ച രാവിലെ 9ന്് ആരംഭിയ്ക്കുന്ന ധ്യാനം വൈകുന്നേരം നാലിനു നടക്കുന്ന കുരുത്തോല പെരുനാളിനോടുകൂടി സമാപിക്കും.
മൂന്നു ദിവസങ്ങളിലും ദിവ്യബലിയും, കുന്പസാരിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
ഈസ്റ്ററിന് ഒരുക്കമായിട്ടുള്ള ധ്യാനത്തിൽ പങ്കെടുത്ത് ആത്മ നവീകരണത്തിലൂടെ ഉയിർപ്പിന്റെ ചൈതന്യവും ജീവിത വിശുദ്ധിയും സാധ്യമാക്കി കൃപയുടെ അനുഗ്രഹം നേടുവാനും എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഫാ.തോമസ് ഈഴോർമറ്റം അറിയിച്ചു.
വിവരങ്ങൾക്ക്:
വികാരി ഫാ. തോമസ് ഈഴോർമറ്റം സിഎംഎഫ്. 015786559296,
ബിജൻ കൈലാത്ത് 01522 9543425.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ