ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ മാർച്ച് 23 നാൽപതാം വെള്ളിയാഴ്ച മുൻ വർഷത്തെപ്പോലെ ബ്രെ ഹെഡിലേക്ക് കുരിശിന്റെവഴി നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 3ന് ബ്രേ ഹെഡ് കാർ പാർക്കിൽ നിന്ന് ആരംഭിക്കും. കുരിശിന്റെ വഴിക്കു ശേഷം വൈകിട്ട് 5 മുതൽ 7 വരെ ബ്രെ സെന്റ് ഫെർഗൽസ് പള്ളിയിയിൽ ആരാധന, ജപമാല , വിശുദ്ധ കുർബാനയുണ്ടായിരിക്കുന്നതാണ്.
ഗാഗുൽത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റവഴിയിൽ പങ്കെടുക്കാം . കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവർ ഉച്ചകഴിഞ്ഞു 2.45 ന് ബ്രെ ഹെഡ് കാർ പാർക്കിൽ എത്തിച്ചേരണം. കുരിശന്റെ വഴി ശുശ്രുഷയിൽ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉൾക്കൊള്ളുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ , ഫാ. ക്ലെമന്റ് പാടത്തുപറന്പിൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്