ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബാന കേന്ദ്രമായ ബെഡ്ഫോർഡിൽ ഫാ. ഷൈജു നടുവത്താനി നയിക്കുന്ന നോന്പുകാല ധ്യാനം 24, 25 (ശനി,ഞായർ) തീയതികളിൽ നടത്തപ്പെടും. ബെഡ്ഫോർഡ് കേരള ക്രിസ്ത്യൻ കമ്മ്യുണിറ്റിയാണ് ഈ ദ്വിദിന ധ്യാനം
സംഘടിപ്പിക്കുന്നത്.
ഉപവാസത്തിലും പ്രാർത്ഥനയിലുമായിരിക്കുന്ന വലിയ നോന്പുകാലത്തിൽ തിരുവചനം ധ്യാനിച്ചു കൊണ്ട് അനുതാപത്തിന്റെയും എളിമയുടെയും നിറവിൽ യേശു നൽകുന്ന പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉത്ഥാന അനുഭവത്തിലേക്ക് വളരുവാനും ഷൈജു അച്ചന്റെ നോന്പുകാല ധ്യാന ചിന്തകൾ ഏറെ സഹായകരമാവും.
കരുണയുടെ വാതിൽ സദാ തുറന്നിരിക്കുന്ന സ്നേഹപിതാവായ യേശുവിലേക്കു നമ്മുടെ ഹൃദയവും മനസും ചേർത്തുവച്ചു തിരുവചനം ശ്രവിക്കുവാനും അതിലൂടെ ദൈവ കൃപ പ്രാപിക്കുവാനും ഫാ. സാജു മുല്ലശേരി ഏവരെയും സസ്നേഹം ക്ഷണിക്കുകയും അനുഗ്രഹീതമായ വിശുദ്ധവാരം ആശംസിക്കുകയും ചെയ്യുന്നു.
കിഡ്സ് ഫോർ കിംഗ്ഡം സെഹിയോൻ യുകെ ടീം കുട്ടികൾക്കായി ശുശ്രുഷകൾ ഒരുക്കുന്നതാണ്. വിശുദ്ധ കുർബാനയും കുന്പസാരത്തിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
വർഗീസ് ജോസഫ്: 07712476521, യൂജിൻ തോമസ്: 07727693556, ഷെറീനാ തോമസ്: 07894048957
ധ്യാന സമയം:
മാർച്ച് 24 ശനിയാഴ്ച: രാവിലെ 9:30 മുതൽ വൈകുന്നേരം 17:00 വരെ
മാർച്ച് 25 ഞായറാഴ്ച: ഉച്ചക്ക് 14:00 മുതൽ വൈകുന്നേരം 19:00 വരെ.
പള്ളിയുടെ വിലാസം:
Our Lady Of Catholic Church,Kempston,MK42 8QB
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ