ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഗേജ് പരിശോധനയ്ക്കായി 14 അത്യാധുനിക സ്ക്രീനിംഗ് മെഷീനുകൾ സ്ഥാപിക്കാൻ തീരുമാനമായി. യാത്രക്കാരുടെ ബാഗുകൾ സ്കാനിംഗ് മെഷീനിലേക്കും തിരിച്ച് യാത്രക്കാരുടെ കൈയിലേക്കും എത്തിക്കുന്നതിനായാണ് പുതിയ യന്ത്രം ഉപയോഗിക്കുന്നത്. നിലവിൽ രണ്ടു യന്ത്രങ്ങളാണ് ഇതിനായി ഉള്ളത്.
പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുന്നതോടെ മനുഷ്യസഹായമില്ലാതെ ബാഗുകൾ സ്കാനിംഗ് മെഷീനിലേക്കും അവിടുന്ന് തിരികെയും എത്തിക്കാൻ കഴിയും. സംശയമുള്ള ബാഗുകൾ പ്രത്യേകം മാറ്റിവയ്ക്കാനും യന്ത്രത്തിനു കഴിയും. യുകെയിൽ നിന്നാണ് പുതിയ യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നത്. 18 മാസത്തിനുള്ളിൽ മുഴുവൻ യന്ത്രങ്ങളും വിമാനത്താവളത്തിൽ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബംഗളൂരു വിമാനത്താവളത്തിൽ ഇനി അത്യാധുനിക സ്ക്രീനിംഗ് മെഷീനുകൾ
11:11 PM Mar 22, 2018 | Deepika.com