ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നടപ്പാക്കുന്നതിനുള്ള സമയമക്രമത്തിന്റെ കാര്യത്തിൽ ഇരുപക്ഷവും ഏറെക്കുറെ ധാരണയിലെത്തി. ബ്രെക്സിറ്റ് നടപടിക്രമത്തിൽ നിർണായക ഘടകമാണിതെന്ന് ചർച്ചകൾക്ക് ഇരുപക്ഷത്തുനിന്നും നേതൃത്വം നൽകുന്ന മിച്ചൽ ബാർനിയറും ഡേവിഡ് ഡേവിസും വ്യക്തമാക്കി.
അതേസമയം, വടക്കൻ അയർലൻഡുമായുള്ള അതിർത്തി അടക്കം ചില സുപ്രധാന വിഷയങ്ങളിൽ ഇനിയും ധാരണയായിട്ടുമില്ല. സ്കോട്ട്ലൻഡിലെ മത്സ്യബന്ധന മേഖല ഈ കരാറിനെതിരേ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. 2021 വരെ യുകെയുടെ അനുമതിയോടെ മാത്രമേ സ്കോട്ടിഷ് സമുദ്രാതിർത്തിയിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കൂ എന്ന നിബന്ധനയാണ് അവരെ പ്രകോപിപ്പിക്കുന്നത്.
ഭാവിയിൽ യൂറോപ്യൻ യൂണിനുമായി രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന ബന്ധത്തിന്റെ അടിത്തറ ഇപ്പോഴത്തെ കരാറിലായിരിക്കുമെന്ന് ബ്രിട്ടന്റെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് അഭിപ്രായപ്പെട്ടു. അതേസമയം, ഈ കരാർ പൂർത്തിയാകുന്നതോടെ എല്ലാമായെന്നു കരുതാനാവില്ലെന്ന് യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘത്തിനു നേതൃത്വം നൽകുന്ന ബാർനിയർ മുന്നറിയിപ്പും നൽകി.
2019 മാർച്ച് 19 ആണ് ബ്രെക്സിറ്റ് ദിവസം. അന്നു മുതൽ 2020 ഡിസംബർ 31 വരെയായിരിക്കും ട്രാൻസിഷൻ സമയം. ഈ കാലാവധിക്കുള്ളിൽ യുകെയിലെത്തുന്ന യൂറോപ്യൻ യൂണിയൻ പൗരൻമാർക്ക് അതിനു മുൻപു വന്നവർക്കുള്ള അതേ സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭ്യമായിരിക്കും.
ട്രാൻസിഷൻ സമയത്ത് യുകെയ്ക്ക് സ്വന്തമായ വ്യാപാര കരാറുകൾ രൂപീകരിക്കുകയോ പുതുക്കകയോ ഒപ്പുവയ്ക്കുകയോ ചെയ്യാം. അതേസമയം, യൂറോപ്യൻ യൂണിയന് മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളിൽ പങ്കാളിയായി തുടരുകയും ചെയ്യാം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ