ജനീവ: സ്വിറ്റ്സർലൻഡിൽ പുതുതായി തയാറാക്കുന്ന 200 ഫ്രാങ്കിന്റെ കറൻസി നോട്ട് ഓഗസ്റ്റ് പതിനഞ്ചിന് റിലീസ് ചെയ്യും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഇതു വിനിമയത്തിനെത്തും.
കുത്തനെയുള്ള ഡിസൈനാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാങ്കേതിക മേഖലയിലെ മഹത്വമാണ് തീം. ഡിസൈൻ പൂർണമായി ഇനിയും പുറത്തുവിട്ടിട്ടില്ല. ഇതിനകം പുറത്തിറങ്ങിക്കഴിഞ്ഞ, നിലവിലുള്ള 10, 20, 50 ഫ്രാങ്ക് നോട്ടുകളോടു കിട പിടിക്കുന്നതായിരിക്കും പുതിയത്. കറൻസിയെ കൂടാതെ 5,2,1,50,20,10,5 നാണയങ്ങളുടെ തുട്ടുകളാണ് വിനിമയത്തിനായുള്ളത്.
കഴിഞ്ഞ രണ്ടു വർഷമായി സ്വിറ്റ്സർലൻഡ് ബാങ്ക് നോട്ടുകൾ ക്രമേണ പരിഷ്കരിച്ചു വരുകയാണ്. ആയിരത്തിന്റെയും നൂറിന്റെയും നോട്ടുകൾ അടുത്ത വർഷം പുറത്തിറക്കുമെന്നാണു കരുതുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ