ബർലിൻ: വിയെറ്റ് ജെറ്റ് ഇന്ത്യയിൽ സർവീസ് തുടങ്ങുന്നു. ബിക്കിനിയിട്ട എയർ ഹോസ്റ്റസുമാരെ അണിനിരത്തി യാത്രക്കാരെ ആകർഷിക്കുന്നതിന് കുപ്രസിദ്ധിയാർജിച്ച എയർലൈനാണിത്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിന്നും ഡൽഹിയിലേക്കാണ് സർവീസ് തുടങ്ങുന്നത്. ആഴ്ചയിൽ നാലു ദിവസം സർവീസുണ്ടാകും.
വിയറ്റ്നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെൻ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയർലൈൻ. 2011 ൽ ആരംഭം കുറിച്ച എയർലൈൻസിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളർച്ചയാണ് ഉണ്ടായത്.
വിമാന സർവീസിന്റെ പ്രചാരണത്തിനായി ബിക്കിനിയിട്ട എയർഹോസ്റ്റസുമാരുടെ ഫോട്ടോ ഉപയോഗിച്ചിരുന്നു. ബിക്കിനിയിട്ട ഫ്ളൈറ്റ് അറ്റൻഡർമാരേയും പൈലറ്റുമാരേയും ഗ്രൗണ്ട് സ്റ്റാഫുകളെയും മോഡലുകളാക്കിയാണ് യാത്രക്കാർക്കായി വിയറ്റ്ജെറ്റ് വാർഷിക കലണ്ടർ ഇറക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ