ബംഗളൂരു: ബെൽഗാം ബിഷപ് ഡോ. പീറ്റർ മച്ചാഡോയെ ബംഗളൂരു ആർച്ച്ബിഷപ്പായി നിയമിച്ചു. ഡോ. ബെർണാർഡ് ബ്ലാസിയൂസ് മൊറാസ് പ്രായപരിധി എത്തിയതിനെത്തുടർന്നു സമർപ്പിച്ച രാജി സ്വീകരിച്ചാണ് ഈ നിയമനം. ഡോ. മച്ചാഡോ സ്ഥാനമേൽക്കും വരെ ഡോ. മൊറാസ് അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയി തുടരും.
1954 മേയ് 26-നു ഹൊന്നവാറിലാണ് ഡോ. മച്ചാഡോയുടെ ജനനം. 1978-ൽ പൗരോഹിത്യം സ്വീകരിച്ചു. 2006-ൽ ബെൽഗാം ബിഷപ്പായി നിയമിതനായി. ആ വർഷം മാർച്ച് 30നായിരുന്നു മെത്രാഭിഷേകം. കാനൻ ലോയിൽ ഡോക്ടറേറ്റുള്ള ഇദ്ദേഹം അല്മായർക്കുള്ള കർണാടക ബിഷപ്സ് കൗൺസിൽ കമ്മീഷന്റെ സെക്രട്ടറിയായിരുന്നു.
ഡോ. പീറ്റർ മച്ചാഡോ ബംഗളൂരു ആർച്ച്ബിഷപ്
04:50 PM Mar 20, 2018 | Deepika.com