ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സക്കറിയാസ് മോർ ഫിലക്സസീനോസ് തിരുമേനിയുടെ നേതൃത്വത്തിലും എന്നിസിലുള്ള സെൻറ് ഫ്ളാന്നെൻസ് കോളജിൽ മാർച്ച് 26 , 27, 28 തീയതികളിൽ നടത്തപ്പെടുന്ന നോന്പുകാല ധ്യാനത്തിൽ പങ്കെടുക്കുന്നതിന് അഭി. തിരുമേനി മാർച്ച് 19 നു തിങ്കളാഴ്ച ഉച്ചക്ക് 12.30 ന് എത്തിച്ചേർന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിച്ചേർന്ന അഭി. തിരുമേനിയെ വൈദീകരും ഭദ്രാസന ഭാരവാഹികളും അയർലൻഡിലെ വിവിധ പള്ളികളിൽനിന്നുള്ള വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഡബ്ലിനിൽ വിശ്രമിച്ച അഭി. തിരുമേനി തുടർന്നുള്ള ദിവസങ്ങളിൽ അയർലൻഡിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കുന്നതായിരിക്കും. മാർച്ച് 25 ഞായറാഴ്ച വൈകുന്നേരം ധ്യാനകേന്ദ്രമായ സെൻറ് ഫ്ലാന്നെൻസ് കോളേജിൽ എത്തിച്ചേരുന്ന അഭി. തിരുമേനി തിങ്കളാഴ്ച മുതൽ തൂത്തുട്ടി ധ്യാനകേന്ദ്രത്തിൽനിന്നുള്ള ധ്യാനഗുരുക്ക·ാരായ വന്ദ്യ. കുരിയൻ പുതിയപുരയിടം കശീശാ, ജോമോൻ പറയൻകുഴി കശീശ എന്നിവരോടൊപ്പം ധ്യാനത്തിന് നേതൃത്വം നൽകുന്നതായിരിക്കും.
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുവേണ്ടി നടത്തപ്പെടുന്ന പ്രത്യേകധ്യാനം ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട് .കൂടാതെ വേദപുസ്തകാധിഷ്ഠിത ക്ളാസുകൾ ,കൗണ്‍സിലിംഗ്, വി. കുന്പസാരം, വി. കുർബാന എന്നിവ ധ്യാനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു . മാർച്ച് 28നു ബുധനാഴ്ച വൈകിട്ട് പെസഹ കുർബാനയോടെ ധ്യാനം സമാപിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ശ്രീ .വിനോദ് ജോർജ് (ട്രസ്റ്റി ) 0879742875
ശ്രീ .ബിജു തോമസ് (സെക്രട്ടറി )0879441587
റിപ്പോർട്ട്: നോബി സി. മാത്യു