ബർലിൻ: യൂറോപ്യൻ ഐക്യം തകർക്കാൻ യുഎസ് ശ്രമിച്ചാൽ അവരതിൽ വിജയിക്കില്ലെന്ന് ജർമൻ സാന്പത്തിക മന്ത്രി പീറ്റർ ഓൾട്ട്മെയർ. വാഷിംഗ്ടണ്‍ സന്ദർശനത്തിനുള്ള തയാറെടുപ്പിനിടെയാണ് ഓൾട്ട്മെയറുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയം.
യൂറോപ്പിലുള്ളത് കസ്റ്റംസ് യൂണിയനാണ്. പ്രവർത്തനം ഐക്യത്തോടെയാണെന്നും അത് തകർക്കാൻ യുഎസ് സർക്കാരിനു താത്പര്യം കാണും. പക്ഷേ, അതു നടക്കില്ല- ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് ഇരുപത്തഞ്ച് ശതമാനവും അലുമിനിയത്തിന് പത്തു ശതമാനവും തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ഓൾട്ട്മെയറുടെ യുഎസ് സന്ദർശനത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്നായിരിക്കും.
വിസ്കി, മോട്ടോർ സൈക്കിൾ തുടങ്ങിയവയുടെ ഇറക്കുമതിക്ക് തീരുവ ചുമത്തിക്കൊണ്ടാണ് ഈ അപ്രതീക്ഷിത നീക്കത്തോട് യൂറോപ്യൻ യൂണിയൻ തിരിച്ചടിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ