ബംഗളൂരു: വൈസ്മെൻ ഇൻറർനാഷണൽ ബംഗളൂരു ബൗർഡില്യണ് ക്ലബിൻറെ ആഭിമുഖ്യത്തിൽ സൂലിബേല ഗ്രാമവാസിയായ മുനിരാജിന് പാർപ്പിടം സംഭാവന നല്കി. മാർത്തോമ സഭ പ്രിംറോസ് ഇടവക വികാരി ഫാ. ശ്യാം പി. തോമസ്, ജംഗമകോട്ട ഇടവക വികാരി ഫാ. ജോണ് പി. വർഗീസ് എന്നിവർ താക്കോൽദാനം നിർവഹിച്ചു.
ചടങ്ങിൽ വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ ഫിലിപ് മാത്യു, നിയുക്ത ഗവർണർ ജോർജ്കുട്ടി, ബൗർഡില്യണ് പ്രസിഡൻറ് വൽസലൻ, സെക്രട്ടറി ഉമ്മൻ വർഗീസ്, ട്രഷറർ ജിബോയി, മുതിർന്ന അംഗങ്ങളായ ടി.ഒ. ജോസ്, ഐസക് ജോണ്, ജംഗമകോട്ട മിഷൻ ഫീൽഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
വൈസ്മെൻ സൗജന്യഭവനത്തിന്റെ താക്കോൽ കൈമാറി
10:08 PM Mar 19, 2018 | Deepika.com