+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ സെന്‍റ് മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ 18 ന്

മാഞ്ചസ്റ്റർ: സെന്‍റ് മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ മാർച്ച് 18 നു (ഞായർ) വിഥിൻഷോ പീൽ ഹാളിലുള്ള സെന്‍റ് എലിസബത്ത് ദേവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്
മാഞ്ചസ്റ്റർ സെന്‍റ് മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ 18 ന്
മാഞ്ചസ്റ്റർ: സെന്‍റ് മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ തിരുനാൾ മാർച്ച് 18 നു (ഞായർ) വിഥിൻഷോ പീൽ ഹാളിലുള്ള സെന്‍റ് എലിസബത്ത് ദേവാലയത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.

വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ചയോടെ തിരുക്കർമങ്ങൾക്കു തുടക്കം കുറിക്കും. ആഘോഷമായ തിരുനാൾ കുർബാനക്ക് സീറോ മലബാർ ക്നാനായ വികാരി ജനറാൾ മോണ്‍. സജി മലയിൽ പുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, സ്നേഹവിരുന്ന്, പാച്ചോർ നേർച്ച വിതരണം എന്നിവ നടക്കും.

ചാപ്ലിയൻസിയിലെ സെന്‍റ് ജോസഫ് കൂടാരയോഗമാണ് തിരുനാളിനു നേതൃത്വം നൽകുന്നത്.

വിലാസം: St. Elizabath Church, 48 Lomond Rd, Wythenshawe, Manchester M22 5JD.


റിപ്പോർട്ട്: അലക്സ് വർഗീസ്