+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ മൂറോൻ വെഞ്ചരിപ്പും പ്രതിനിധി സംഗമവും 19 ന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ദേവാലയങ്ങളിൽ ഉപയോഗിക്കാനുള്ള വിശുദ്ധ തൈലത്തിന്‍റെ (മൂറോൻ) കൂദാശ കർമം മാർച്ച് 19 ന് (തിങ്കൾ) രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ നിർവഹിക്കും.

പ്രസ്റ്റണ്‍ കത്തീഡ്രലിൽ രൂപതയിലെ വൈദികരുടേയും വിവിധ കുർബാന സെന്‍ററുകളിൽനിന്നുള്ള കമ്മിറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ വിശുദ്ധ കുർബാന മധ്യേ നടക്കുന്ന ചടങ്ങിലാണ് വെഞ്ചരിപ്പു കർമം നടക്കുന്നത്.

ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസ്ബിറ്റൻ കൗണ്‍സിൽ (വൈദിക സമിതി) സമ്മേളനം നടക്കും. 2.30 ന് വൈദിക സമിതിയുടെയും വിവിധ കുർബാന സെന്‍ററുകളിലെ കൈക്കാര·ാരുടെയും ഇടവക പ്രതിനിധികളുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സംയുക്ത ആലോചനാ സമ്മേളനം നടക്കും.

വിശുദ്ധ കുർബാനയിലേക്കും തുടർന്നു നടക്കുന്ന സമ്മേളനത്തിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് സ്രാന്പിക്കൽ അറിയിച്ചു.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്