+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാൾവേയിൽ നോന്പുകാല ധ്യാനം: ഒരുക്കങ്ങൾ പൂർത്തിയായി

ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്‍റ്ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയന് ധ്യാനകേന്ദ്രം ഡയറക്ടറുമായ സക്കറിയാസ് മോർ ഫിലക്സിനോസ് മെത്രാപ്പോ
ഗാൾവേയിൽ നോന്പുകാല ധ്യാനം: ഒരുക്കങ്ങൾ പൂർത്തിയായി
ഗാൾവേ (അയർലൻഡ്): ഗാൾവേ സെന്‍റ്ജോർജ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയന് ധ്യാനകേന്ദ്രം ഡയറക്ടറുമായ സക്കറിയാസ് മോർ ഫിലക്സിനോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകുന്ന നോന്പുകാല ധ്യാനം മാർച്ച് 26,27,28 (തിങ്കൾ ചൊവ്വ ബുധൻ) തീയതികളിൽ എന്നിസിലുള്ള സെന്‍റ് ഫ്ളാനെൻസ് കോളജിൽ നടക്കും.

തിങ്കൾ രാവിലെ ഒന്പതിനു തുടങ്ങുന്ന ധ്യാനം ബുധൻ വൈകുന്നേരം പെസഹാ ശുശ്രൂഷകളോടെ അവസാനിക്കും. ദൈവവചന പ്രഘോഷണം, കുന്പസാരം, വിശുദ്ധ കുർബാന, ഫാമിലി കൗണ്‍സിലിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കുള്ള ധ്യാനത്തിന് വോയിസ് ഓഫ് പീസ് മിനിസ്ട്രി നേതൃത്വം നൽകും.

ധ്യാനത്തിൽ പങ്കെടുക്കാനെത്തുന്ന മെത്രാപ്പോലീത്തായ്ക്കും ധ്യാനഗുരുക്ക·ാരായ കുര്യൻ പുതിയപുരയിടം കശീശ ജോമോൻ പറയാംകുഴിയിൽ എന്നിവർക്ക് ഭദ്രാസനത്തിലെ മറ്റു വൈദികരും ഭദ്രാസന പ്രതിനിധികളും വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികളും ചേർന്നു വിമാനത്താവളത്തിത്തിൽ സ്വീകരണം നൽകും. തുടർന്നു അയർലൻഡിലെ വിവിധ പള്ളികളിൽ സന്ദർശനം നടത്തുന്ന സംഘം 25 നു (ഞായർ) വൈകിട്ട് ധ്യാനകേന്ദ്രമായ സെന്‍റ് ഫ്ളാന്നെൻസ് കോളജിൽ എത്തിച്ചേരും.

വിവരങ്ങൾക്ക്: വിനോദ് ജോർജ് (ട്രസ്റ്റി) 0879742875, ബിജു തോമസ് (സെക്രട്ടറി) 0879441587.

റിപ്പോർട്ട്: നോബി സി. മാത്യു