+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിറ്റ്സർലൻഡിൽ വാർഷിക ധ്യാനം 23, 24, 25 തീയതികളിൽ

സൂറിച്ച്: സീറോ മലബാർ ക്രൈസ്തവ സമൂഹത്തിന്‍റെ വാർഷിക ധ്യാനം മാർച്ച് 23, 24, 25 (വെള്ളി, ശനി, ഞായർ) തീയതികളിൽ സൂറിച്ച് സെന്‍റ് തെരേസാ ദേവാലയത്തിൽ നടക്കും. പ്രശസ്ത സുവിശേഷ പ്രസംഗകനും മിഷനറിയുമായ അ
സ്വിറ്റ്സർലൻഡിൽ വാർഷിക ധ്യാനം 23, 24, 25 തീയതികളിൽ
സൂറിച്ച്: സീറോ മലബാർ ക്രൈസ്തവ സമൂഹത്തിന്‍റെ വാർഷിക ധ്യാനം മാർച്ച് 23, 24, 25 (വെള്ളി, ശനി, ഞായർ) തീയതികളിൽ സൂറിച്ച് സെന്‍റ് തെരേസാ ദേവാലയത്തിൽ നടക്കും.

പ്രശസ്ത സുവിശേഷ പ്രസംഗകനും മിഷനറിയുമായ അദിലാബാദ് ബിഷപ് മാർ പ്രിൻസ് ആന്‍റണി പനേങ്ങാടൻ ആണ് ധ്യാനം നയിക്കുന്നത്.

വെള്ളി ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടു വരെയും ശനി രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയും ഞായർ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി എട്ടു വരെയുമാണ് ധ്യാനം. ഓശാന ഞായറാഴ്ചയിലെ തിരുക്കർമങ്ങൾക്ക് മാർ പ്രിൻസ് പനേങ്ങാടൻ മുഖ്യ കാർമികത്വം വഹിക്കും.

അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ധ്യാനത്തിനു നേതൃത്വം നൽകുന്നത്.

ധ്യാനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സീറോ മലബാർ സഭാ കോഓഡിനേറ്റർ ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ