ഡബ്ലിൻ: സാൻട്രി സോസർ ഡോമിൽ മാർച്ച് 10 ശനിയാഴ്ച നടന്ന നോര്ത്ത്വുഡ് ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായി. ഡബ്ലിൻ യുണൈറ്റഡ് എഫ്സി റണേഴ്സ് അപ്പ് കിരീടം നേടി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി ഐറിഷ് ബ്ലാസ്റ്റേഴ്സ് താരം ഷിജു ഡിക്രൂസ് നേടിയപ്പോൾ, മികച്ച ഗോളിയ്ക്കുള്ള ട്രോഫി വാട്ടർഫോർഡ് ടൈഗേഴ്സിലെ സോജൻ ആന്റണിയാണ് നേടിയത്.
രാവിലെ 11:30 ന് ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം നോയൽ റോക്ക് കിക്ക് ഓഫ് നടത്തി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. വർണാഭമായ ഉദ്ഘാടന ചടങ്ങിൽ ഫിൻഗാൾ കൗണ്ടി കൗണ്സിൽ അംഗങ്ങളായ ഡാരാ ബട്ട്ലർ , നോർമ്മ സാമ്മണ് എന്നിവർ സന്നിഹിതരായിരുന്നു.
ഒൻപത് ടീമുകൾ പങ്കെടുത്ത വാശിയേറിയ ആദ്യപാദ മത്സരങ്ങൾക്ക് ശേഷം വാട്ടർഫോർഡ് ടൈഗേഴ്സ്, ഡബ്ലിൻ യുണൈറ്റഡ് എഫ്സി, ഗാൾവേ ഗാലക്സി, ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ടീമുകൾ സെമി ഫൈനൽ യോഗ്യത നേടി. തുടർന്നു നടന്ന വാശിയേറിയ ഫൈനലിൽ ഡബ്ലിൻ യുണൈറ്റഡ് എഫ്സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഐറിഷ് ബ്ലാസ്റ്റേഴ്സ് വൈറ്റ് ജേതാക്കളായായത്.
സമാപന ചടങ്ങിൽ ഫിൻഗാൾ കൗണ്ടി ഡെപ്യൂട്ടി മേയർ എഡ്രിയൻ ഹെഞ്ചി ജേതാക്കൾക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ഒപ്പം വിജയികൾക്കുള്ള ചെന്പ്ലാങ്കിൽ ഗ്രേസി ഫിലിപ്പ് മെമ്മോറിയൽ കാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്