ബർലിൻ: മെർക്കൽ വിരുദ്ധ ബാലറ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത എഎഫ്ഡി എംപി പീറ്റർ ബൈസ്ട്രോണിന് പാർലമെന്റ് സ്പീക്കർ വോൾഫ്ഗാംഗ് ഷൊയ്ബളെ 1240 യൂറോ(ഏതാണ്ട് ഒരു ലക്ഷം രൂപ) പിഴ ചുമത്തി.
രഹസ്യ ബാലറ്റിലാണ് ജർമനിയിൽ ചാൻസലർ തെരഞ്ഞെടുപ്പ് നടന്നത്. ഇതു ലംഘിച്ച് താൻ മെർക്കലിനെതിരേ വോട്ട് ചെയ്ത ബാലറ്റിന്റെ ചിത്രം പകർത്തി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ബൈസ്ട്രോണ്. ഈ വോട്ട് അസാധുവാക്കാനും ഷോയ്ബളെ നിർദേശിച്ചു.
ബാലറ്റിന്റെ രഹസ്യ സ്വഭാവം മനഃപൂർവം ലംഘിക്കുകയാണ് ബൈസ്ട്രോണ് ചെയ്തതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ജർമൻ പാർലമെന്റിനു തന്നെ ഇത് അപമാനകരമായെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യ വോട്ടെടുപ്പിൽ മെർക്കലിന് 364 വോട്ടു ലഭിച്ച് വിജയിക്കുകയും ചെയ്തു.എഎഫ്ഡിയ്ക്ക് 94 അംഗങ്ങളാണ് പാർലമെന്റിലുള്ളത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ