എൻഫീൽഡ്: കുട്ടികളിലെ വിശുദ്ധിയും നന്മകളും ശോഷണം വരാതെ ദൈവസുതരായി വളർന്നു വരുവാനുള്ള ആൽമീയ പരിപോഷണത്തിനും തിന്മകളെ വിവേചിച്ചറിയുവാൻ ഉതകുന്ന പരിശുദ്ധാൽമ ജ്ഞാനത്തിനും അഭിഷേകത്തിനും പ്രയോജനകരമായ ധ്യാനം എൻഫീൽഡിൽ സംഘടിപ്പിക്കുന്നു. പ്രവാസ മണ്ണിൽ മാതാപിതാക്കൾ നൽകേണ്ട അനിവാര്യമായ ഒരു വലിയ കടമയാണ് ’കിഡ്സ് ഫോർ കിംഗ്ഡം’ സെഹിയോൻ യുകെ ടീം എൻഫീൽഡിൽ കുട്ടികൾക്കായി ഒരുക്കുന്നത്.
ഏഴു മുതൽ പതിനെട്ടു വയസുവരെയുള്ള പ്രായക്കാർക്ക് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 8 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങുന്ന ധ്യാന ശുശ്രുഷകൾ വൈകുന്നേരം ആറിന് വിശുദ്ധ കുർബ്ബാനയോടെ സമാപിക്കും.
ധ്യാന ശുശ്രുഷകൾക്കു ശേഷം കുട്ടികൾക്കായി ഫാ.ഷിജോ ആലപ്പാടൻ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
ഈ സുവർണാവസരം പ്രയോജനപ്പെടുത്തി ആൽമീയ ന·കൾ ആർജ്ജിക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ധ്യാനത്തിലേക്കു പ്രോത്സാഹിപ്പിച്ചയക്കുവാൻ സീറോ മലബാർ ചാപ്ലയിൻ സെബാസ്റ്റിയൻ ചാമക്കാല അച്ചൻ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക.
മാത്തച്ചൻ വിളങ്ങാടൻ : 07915602258
ജോർജ്ജുകുട്ടി ആലപ്പാട്ട് : 07909115124
പള്ളിയുടെ വിലാസം:
Our Lady of Walsingham & the English Matryrs
Holtwhites Hill , Enfield, EN2 8HG
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ