സംവിധായകൻ സിദ്ദിഖിനെ കുറിച്ചുള്ള ഓർമകളിൽ വിതുന്പി മമ്മൂട്ടി. വളരെ വേണ്ടപ്പെട്ടവരുടെ തുടരെയുള്ള വേർപാടുകളിൽ വളരെയധികം വ്യാകുലപെടുകയാണെന്ന് മമ്മൂട്ടി കുറിച്ചു.
""വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകൾ...അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ....സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി''-മമ്മൂട്ടി കുറിച്ചു.
സിദ്ദീഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം സിദ്ദിഖ് എന്ന സ്വതന്ത്രസംവിധായകന്റെ വരവ് മമ്മൂട്ടി ചിത്രത്തിനൊപ്പമായിരുന്നു.
1996ൽ സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്ലർ എന്ന ചിത്രം ഇന്നും മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞ ചിത്രമാണ്. മമ്മൂട്ടി അവതരിപ്പിച്ച മാധവൻ കുട്ടി എന്ന കഥാപാത്രം അത്രമേൽ ഹൃദയസ്പർശിയായിരുന്നു.