ബർലിൻ: കഴിഞ്ഞ രണ്ടുവർഷമായി ഇലക്ട്രിക് കാർ മേഖലയിൽ ഏറ്റവുമധികം പണം ചെലവിടുന്നത് ജർമനിയിൽനിന്നുള്ള വാഹന നിർമാതാക്കൾ. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കനുസരിച്ച് 3.2 ബില്യണ്‍ യൂറോയാണ് ജർമൻ കന്പനികൾ ഈ മേഖലയിൽ മുടക്കിയിരിക്കുന്നത്. ചൈന 990 മില്യണും യുഎസ് 887 മില്യണും മാത്രം.
ജർമനിയിൽ ഡീസൽ കാറുകൾ നിരോധിക്കാനുള്ള നീക്കം സജീവമാകുന്നതും, ഇലക്ട്രിക് കാറുകളോടുള്ള ജനങ്ങളുടെ താത്പര്യം വർധിച്ചു വരുന്നതും, മലിനീകരണ തട്ടിപ്പ് വിവാദവുമെല്ലാം ഇലക്ട്രിക് കാർ മേഖലയിൽ കൂടുതൽ പണം മുടക്കാൻ ജർമൻ കന്പനികളെ പ്രേരിപ്പിച്ചു എന്നാണ് വിലയിരുത്തൽ.
വരും വർഷങ്ങളിൽ ജർമനിയിൽനിന്ന് നിരവധി ഇലക്ട്രിക്, ഹൈബ്രിഡ് കാർ മോഡലുകളാണ് റിലീസിനൊരുങ്ങുന്നത്. ജനീവയിൽ ഇക്കഴിഞ്ഞ ഓട്ടോമൊബൈൽ പ്രദർശനത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയതും ഇലക്ട്രിക് കാറുകളാണ്. അതുകൊണ്ടു തന്നെ ഭാവിയുടെ വാഗ്ദാനമായി ഇലക്ട്രിക് വാഹനങ്ങൾ മാറുമെന്നുറപ്പാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ