+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സ്ട്രി​യ ഡ​ബ്ലി​യു​എം​എ​ഫ് വി​മ​ൻ​സ് ഫോ​റം അ​ന്ത​രാ​ഷ്ട്ര വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു

വി​യ​ന്ന: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഓ​സ്ട്രി​യ പ്രൊ​വി​ൻ​സും സം​ഘ​ട​ന​യു​ടെ വ​നി​താ​ഫോ​റ​വും അ​ന്ത​രാ​ഷ്ട്ര വ​നി​താ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മാ​ർ​ച്ച് 8ന് ​സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ
ഓ​സ്ട്രി​യ ഡ​ബ്ലി​യു​എം​എ​ഫ് വി​മ​ൻ​സ് ഫോ​റം അ​ന്ത​രാ​ഷ്ട്ര വ​നി​താ​ദി​നം ആ​ഘോ​ഷി​ച്ചു
വി​യ​ന്ന: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ഓ​സ്ട്രി​യ പ്രൊ​വി​ൻ​സും സം​ഘ​ട​ന​യു​ടെ വ​നി​താ​ഫോ​റ​വും അ​ന്ത​രാ​ഷ്ട്ര വ​നി​താ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മാ​ർ​ച്ച് 8ന് ​സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​യ​ന്ന​യി​ലെ ഡെ​മോ​ക്ര​റ്റി​ക്ക് പാ​ർ​ട്ടി​യു​ടെ അം​ഗം ആ​ൻ​ഡ്രി​യ കാം​പെ​ൽ മ്യു​ല​ർ മു​ഖ്യ അ​തി​ഥി​തി​യാ​യി​രു​ന്നു.

കൊ​ച്ചു​ത്രേ​സ്യ കോ​ലം​ചേ​രി​യും വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ബീ​ന വെ​ളി​യ​ത്തും വി​ശി​ഷ്ട അ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ആ​ൻ​ഡ്രി​യ കാം​പെ​ൽ ഓ​സ്ട്രി​യ​യി​ലെ വ​നി​താ​മു​ന്നേ​റ്റ​ത്തി​ന്‍റെ ച​രി​ത്രം വി​വ​രി​ച്ചു. സ്ത്രീ ​സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്കി​നെ ആ​സ്പ​ദ​മാ​ക്കി കൊ​ച്ചു​ത്രേ​സ്യ കോ​ലം​ചേ​രി സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം സം​ഘ​ടി​പ്പി​ച്ച ഗ്ലോ​ബ​ൽ സ​മ്മേ​ള​ന​ത്ത​തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ത്തി​ലാ​ണ് 2018ൽ ​കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ വ​നി​ത​ക​ൾ നേ​തൃ​ത്വം ന​ൽ​കി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വി​യ​ന്ന​യി​ലെ ര​ണ്ടാം ത​ല​മു​റ​യി​ൽ നി​ന്നു​ള്ള ജെ​ന്നി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വ​നി​ത ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ പ്ര​തി​പാ​ദി​ച്ച് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. ബ്ലെ​സി ബെ​ന്നി​യു​ടെ​യും, വി​ൻ​സെ​ന്‍റ് പ​യ്യ​പ്പി​ള്ളി​യു​ടെ​യും സം​ഗീ​തം സ​ദ​സി​ന് ഉ​ണ​ർ​വേ​കി. ഡ​ബ്ലി​യു​എം​എ​ഫ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള നൈ​സി ക​ണ്ണം​പാ​ടം ന​യി​ച്ച പ്ര​ശ്നോ​ത്ത​രി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. അ​ഡ്വ. ഘോ​ഷ് അ​ഞ്ചേ​രി​ൽ സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തു.

ച​ട​ങ്ങി​ൽ ഓ​സ്ട്രി​യ പ്രോ​വി​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ടി​ഞ്ഞാ​റെ​കാ​ലാ​യി​ൽ പു​തി​യ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ബ്ലെ​സി ബെ​ന്നി​യെ പ്ര​ഖ്യാ​പി​ച്ചു. അ​ൽ​ഫോ​ൻ​സാ ചൊ​വ്വൂ​കാ​ര​ൻ, ഷി​ജി പ​ള്ളി​ക്കു​ന്നേ​ൽ, വ​ർ​ഗീ​സ് പ​ഞ്ഞി​ക്കാ​ര​ൻ, റെ​ജി മേ​ല​ഴ​ക​ത്ത്, സാ​ബു ച​ക്കാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജാ​ൻ​സി മേ​ല​ഴ​ക​ത്ത് മോ​ഡ​റേ​റ്റ​റാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ബീ​ന വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വേ​നി​താ ഭാ​ര​വാ​ഹി​ക​ൾ ത​യാ​റാ​ക്കി​യ ല​ഘു​ഭ​ക്ഷ​ണ​ത്തോ​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി