വിയന്ന : ഓസ്ട്രിയൻ റെയിൽവേയ്ക്ക് പുതിയ 200 എഞ്ചിനുകളുമായി സീമെൻസ് രംഗത്ത്. ആദ്യത്തെ നാലെണ്ണം താമസിയാതെ ട്രാക്കിലോടിത്തുടങ്ങും. അത്യാധുനിക കന്പ്യൂട്ടർ സംവിധാനത്തോടുകൂടിയ സീമെൻസ് ലോക്കോമോട്ടീവുകളാണ് ട്രാക്കിലെത്തുന്നത്.
ജൂണ്‍ ആദ്യം ആദ്യത്തെ നാലു എഞ്ചിനുകൾ ട്രാക്കിലെത്തും. തുടർന്നുള്ള ഓരോ മാസവും നാലു വീതം എഞ്ചിനുകൾ റെയിൽവേയുടെ ഭാഗമാകും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയെന്നത് പിന്നീട് മണിക്കൂറിൽ 230 കിലോമീറ്ററായി മാറും. ഹൈടെക് ക്യാബിന്റെ വീഡിയോയും ഓസ്ട്രിയൻ റെയിൽവേ പുറത്തിറക്കി.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ