+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് മദേഴ്സ് ഡേ ആഘോഷിച്ചു

ന്യൂകാസിൽ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്‍റെ (മാൻ) ആഭിമുഖ്യത്തിൽ മദേഴ്സ് ഡേ ആഘോഷിച്ചു. മാൻ ലേഡീസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ലളിതമായ പരിപാടികളോടെ നടത്തിയ ആഘോഷങ്ങൾ എല്ലാവരിലും മാതൃസ്നേഹത
മലയാളി  അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്  മദേഴ്സ് ഡേ ആഘോഷിച്ചു
ന്യൂകാസിൽ: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്‍റെ (മാൻ) ആഭിമുഖ്യത്തിൽ മദേഴ്സ് ഡേ ആഘോഷിച്ചു. മാൻ ലേഡീസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ലളിതമായ പരിപാടികളോടെ നടത്തിയ ആഘോഷങ്ങൾ എല്ലാവരിലും മാതൃസ്നേഹത്തിന്‍റെ മഹത്വവും, ലോകത്തിൽ ദൈവം നൽകിയ ഏറ്റവും വലിയ ദാനവുമായ അമ്മ എന്ന പരമമായ സത്യത്തെക്കുറിച്ചുള്ള ഉദ്ബോധവും കൂടുതൽ ആഴത്തിൽ വേരോടുന്നതിനു സഹായകമായി.

മാതൃവാത്സല്യത്തിന്‍റെ മകുടോദാഹരണങ്ങളായി പ്രശോഭിക്കുന്ന ലോകത്തിലെ എല്ലാ അമ്മമാരെയും സ്മരിക്കുന്ന അവിസ്മരണീയമായ ഒരു ചടങ്ങു കൂടിയായി മാറി മാൻ ലേഡീസ് നടത്തിയ മദേഴ്സ് ദിന ആഘോഷങ്ങൾ. അമ്മയെ സ്മരിക്കാൻ പ്രത്യേക ദിവസവും സമയവും ഇല്ലെങ്കിലും ഈ ദിനത്തിന്‍റെ സുന്ദര സ്മരണകളും മലയാളിത്തം ഉണർത്തുന്ന ഓർമ്മകളും ഗൃഹാതുരത്വത്തോടെ അനുസ്മരിക്കുവാൻ ഈ ദിവസം സഹായകമായി.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ