നടൻ ഫഹദ് ഫാസിലിന്റെ 41-ാം ജൻമദിനത്തിൽ നസ്രിയ പങ്കുവച്ച കുറിപ്പിനൊപ്പം വൈറലായിരിക്കുന്നത് ഇരുവരുടെയും ചിത്രങ്ങൾ കൂടിയാണ്. ആ ചിത്രം കാമറയിലാക്കിയിരിക്കുന്നത് മറ്റാരുമല്ല, മലയാളികളുടെ സ്വന്തം മമ്മൂക്കയാണ്.
ഫഹദും നസ്രിയായും ചേർന്നു നിൽക്കുന്ന ചിത്രം എടുത്തിരിക്കുന്നത് മമ്മൂട്ടിയാണ്. ഈ ചിത്രത്തിനൊപ്പമാണ് ഫഹദിന് നസ്രിയ ആശംസകൾ പങ്കുവച്ചിരിക്കുന്നത്.
എന്റെ പ്രിയതമനും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായ ഷാനുവിന് പിറന്നാൾ ആശംസകൾ എന്നാണ് നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിന്നെപോലെ നീ മാത്രമേയുള്ളൂവെന്നും ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്നും ഏറ്റവും പ്രിയപ്പെട്ട മമ്മൂക്ക എടുത്ത ചിത്രം തന്നെ പിറന്നാൾ ദിനത്തിൽ പങ്കുവയ്ക്കുന്നുവെന്നും നസ്രിയ കുറിച്ചു.
എന്റെ പ്രിയതമൻ ഷാനുവിന് ജന്മദിനാശംസകൾ. നീ വജ്രത്തെപ്പോലെ വെട്ടിതിളങ്ങട്ടെ. നിന്നെപ്പോലെ നീ മാത്രമേയുള്ളൂ. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് നീയാണ്. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ഏറ്റവും പ്രിയങ്കരനായ ഒരേ ഒരു മമ്മൂക്ക എടുത്ത ചിത്രം പങ്കുവയ്ക്കുന്നു. നസ്രിയ കുറിച്ചു.
2014ൽ ആണ് നസ്രിയയും ഫഹദും വിവാഹിതരായത്. ഇരുവരുടെയും ഒൻപതാം വിവാഹവാർഷികവും ഈ മാസം തന്നെയാണ്.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'മാമന്നന്' ആണ് ഏറ്റവും ഒടുവിൽ തിയറ്ററിലെത്തിയ ഫഹദ് ചിത്രം. ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ച് നിരവധി പ്രശംസകൾ എത്തിയിരുന്നു.