ബംഗളൂരു: നഗരത്തിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ കുറവില്ലെന്നു തെളിയിക്കുന്ന പുതിയ കണക്കുകൾ പുറത്ത്.
സിറ്റി ട്രാഫിക് പോലീസിന്റെ കണക്കുകൾ പ്രകാരം ബല്ലാരി റോഡിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം മാത്രം 143 അപകടങ്ങൾ ബല്ലാരി റോഡിലുണ്ടായി. രണ്ടാം സ്ഥാനത്തുള്ള ഓൾഡ് മദ്രാസ് റോഡിൽ 78 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിലുള്ള തുമകുരു റോഡിൽ 75 അപകടങ്ങളും ഐടിപിഎൽ മെയിൻ റോഡിൽ 70 അപകടങ്ങളുമുണ്ടായി. മഹാദേവപുര റിംഗ് റോഡ്, ഹൊസൂർ റോഡ്, ഔട്ടർ റിംഗ് റോഡ്, കനകപുര റോഡ് എന്നിവിടങ്ങളിലും അപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തു.
അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗവുമാണ് അപകടങ്ങൾ കൂടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. നഗരത്തിൽ കർശന വാഹനപരിശോധനകൾ നടക്കുന്നുണ്ടെങ്കിലും അപകടങ്ങൾ കുറയുന്നില്ല.
റോഡപകടങ്ങൾ: ബെല്ലാരി റോഡിന് ഒന്നാംസ്ഥാനം
10:43 PM Mar 09, 2018 | Deepika.com