ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനൻ. ബോളിവുഡിലെ താരകുടുംബത്തിന്റെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെയാണ് കൃതി സനൻ കടന്നുവരുന്നത്. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച കൃതി പിന്നീട് ബോളിവുഡിലേക്ക് എത്തുകയും സ്വന്തമായൊരു ഇടം കണ്ടെത്തുകയുമായിരുന്നു.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങളെയും പോലെ സോഷ്യല്‍ മീഡിയയില്‍നിന്നും പ്രശംസകള്ക്കൊപ്പംതന്നെ വിമര്‍ശനങ്ങളും കൃതി സനൻ നേരിടാറുണ്ട്.
കഴിഞ്ഞ ദിവസം താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള കൃതിയുടെ മറുപടി ശ്രദ്ധ നേടുകയാണ്.
കൃതി പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായെന്നായിരുന്നു ആരോപണം. കഴിഞ്ഞ ദിവസം കൃതി ആരാധകരുമായി സംവദിക്കാന്‍ ലൈവിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയത്.
താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തെന്നാണ് അവര്‍ ആരോപിക്കുന്നത്. സുന്ദരിയായ കൃതി സനൻ തന്റെ മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് വൃത്തികേടാക്കിയെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം.
ഈ ആരോപണം നേരിടുന്ന ആദ്യത്തെ താരമല്ല കൃതി. പ്ലാസ്റ്റിക് സര്‍ജറിക്കുശേഷം കൃതിയുടെ മുഖം പഫി (കൊഴുത്ത് ഉരുണ്ട) പോലെ ആയെന്നാണ് സോഷ്യല്‍ മീഡിയ ആരോപിച്ചത്. ഈ ആരോപണത്തിനാണ് കൃതി മറുപടി നല്‍കിയിരിക്കുന്നത്.
തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു കൊണ്ടാണ് കൃതി മറുപടി നല്‍കിയിരിക്കുന്നത്. തന്റെ പുതിയ ചിത്രങ്ങള്‍ക്കൊപ്പം കൃതി പങ്കുവച്ച ക്യാപ്ഷനാണ് താരത്തിന്റെ ആരാധകരുടെ ശ്രദ്ധ നേടിയത്.
ഒരു സുപ്രഭാതത്തിൽ കൊഴുത്ത് ഉരുണ്ട ആളല്ല ഞാൻ എന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം കൃതി കുറിച്ചത്. ഇതു താരത്തിനെതിരേയുള്ള സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണെന്ന് വ്യക്തമാണ്. നിരവധി പേരാണ് കൃതിക്ക് കൈയടിച്ചുകൊണ്ട് എത്തിയത്.